പയ്യന്നൂർ : പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള സംഗീതനാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ മേഖലാ കമ്മിറ്റിയാണ് ഗാന്ധി പാർക്കിൽ അനുസ്മരണം നടത്തിയത്. To advertise here, പു.ക.സ. സംസ്ഥന ജനറൽ സെക്രട്ടറി ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. അധ്യാപനം മുതൽ എഴുത്തുകാരൻ വരെ പല മുഖങ്ങളുള്ള പ്രതിഭയും മാസ്റ്റർ കമ്യൂണിക്കേറ്ററുമായിരുന്നു പി. അപ്പുക്കുട്ടനെന്ന് അദ്ദേഹം പറഞ്ഞു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ അഡ്വ. പി. സന്തോഷ് അധ്യക്ഷത വഹിച്ചു. വി. നാരായണൻ, കെ.കെ. ഗംഗാധരൻ, പി.വി. കുഞ്ഞപ്പൻ, പി.കെ. സുരേഷ് കുമാർ, കെ.ആർ. സരളബായി, കെ.വി. പ്രശാന്ത് കുമാർ, എം. രാജേഷ് എന്നിവർ സംസാരിച്ചു. Published: 21 Mar 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
