പള്ളുരുത്തി : കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകാംഗവും, നിയമസഭാംഗവുമായിരുന്ന പി. ഗംഗാധരന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം കെ. അജിതയ്ക്ക് പ്രൊഫ. എം. തോമസ് മാത്യു സമ്മാനിച്ചു. രാഷ്ട്രീയത്തിലെ മൂല്യച്യുതി മാറ്റിയെടുക്കാൻ സമരങ്ങൾതന്നെയാണ് വേണ്ടതെന്ന് കെ. അജിത പറഞ്ഞു. To advertise here, രാഷ്ട്രീയം കച്ചവടവും കരാറുമൊക്കെയായി മാറുകയാണ്. എങ്ങനെ അധികാരത്തിലെത്താം എന്ന ചിന്തകളാണ് ഇപ്പോഴത്തെ രാഷ്ട്രീയം. അതുകൊണ്ടാണ് ഒരുപാർട്ടിയിൽ പ്രവർത്തിച്ചയാൾക്ക് പെട്ടെന്നൊരുദിവസം മറ്റൊരു പാർട്ടിയിലേക്കുപോകാൻ കഴിയുന്നത്. എന്നാൽ ആത്മാർഥമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർക്കൊക്കെ എത്രകാലം തുടരാൻ കഴിയുമെന്നറിയില്ല. യഥാർഥ രാഷ്ട്രീയം എന്താണെന്ന് ചെറുപ്പക്കാരെ പഠിപ്പിക്കാൻ നമുക്ക് കഴിയണമെന്നും അവർ പറഞ്ഞു. പള്ളുരുത്തി എസ്.ഡി.പി.വൈ. സ്കൂൾഹാളിൽനടന്ന ചടങ്ങിൽ പി. ഗംഗാധരൻ ഫൗണ്ടേഷൻ പ്രസിഡന്റ് എം.വി. ബെന്നി അധ്യക്ഷത വഹിച്ചു. സമ്മേളനം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. അഡ്വ. എ. ജയശങ്കർ, അനുസ്മരണപ്രഭാഷണം നടത്തി. പ്രൊഫ. എം. തോമസ് മാത്യു, കെ. അജിത, ടി.വി. സാജൻ, ജോസ് ക്രിസ്റ്റഫർ തുടങ്ങിയവർ സംസാരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിലെ കുട്ടംകുളം നവീകരണപദ്ധതിക്കൊപ്പം, അവിടെ കുട്ടംകുളം സമരത്തിലെ നായകനായ പി. ഗംഗാധരന് സ്മാരകം നിർമിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വി.എൻ. പ്രസന്നൻ പ്രമേയം അവതരിപ്പിച്ചു. Published: 04 May 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പി. ഗംഗാധരൻ പുരസ്കാരം കെ. അജിതയ്ക്ക് സമ്മാനിച്ചു
M
MathrubhumiSource Link
about 3 hours ago
