കോഴിക്കോട് : ‘മാതൃഭൂമി’യിലെ മുപ്പത്തിയേഴരവർഷത്തെ സർവീസിനുശേഷം അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച പി. ശർമിളയ്ക്ക് മാതൃഭൂമി വർക്സ് കമ്മിറ്റി യാത്രയയപ്പ് നൽകി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ കമ്പനിയുടെ ഉപഹാരം നൽകി. മാതൃഭൂമി പത്രാധിപർ (ഡെയ്‌ലി ആൻഡ് ഡിജിറ്റൽ) മനോജ് കെ. ദാസ് പൊന്നാടയണിയിച്ചു. ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് മുഖ്യപ്രഭാഷണം നടത്തി. To advertise here, ജീവനക്കാരുടെ ഉപഹാരം ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) എസ്. ദീപക്കും വർക്സ് കമ്മിറ്റി ഉപഹാരം ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രനും സമ്മാനിച്ചു. അസി. ജനറൽ മാനേജർമാരായ പി. സിന്ധു, എം. നന്ദകുമാർ, ശ്രീജിത്ത് കടത്തനാട് എന്നിവരും എൻ.എ. ശ്രീജിത്ത്, കെ. സരസ്വതി, പി. റീജ, പുത്തൂർമഠം ചന്ദ്രൻ, കെ. പ്രസീത്, രജി ആർ. നായർ, റീത്താ റോഷൻ, ഒ. സന്തോഷ് കുമാർ, പി. പ്രമോദ് കുമാർ, ജയചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു. പി. ശർമിള മറുപടിപ്രസംഗം നടത്തി. വർക്സ് കമ്മിറ്റി ചെയർമാൻ കെ. വിജയ് ആനന്ദ് സ്വാഗതവും വർക്സ് കമ്മിറ്റി സെക്രട്ടറി എം. ധർമരാജൻ നന്ദിയും പറഞ്ഞു. Published: 02 Apr 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
