അമരപുരം : പി.ആർ.ഡി.എസ്. യു.പി. സ്‌കൂൾ വാർഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. പഠനോത്സവും വിദ്യാഭ്യാസ അവാർഡ് വിതരണവും തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശ്ശേരി ഉദ്ഘാടനംചെയ്തു. സന്തോഷ് കൈതമറ്റം അധ്യക്ഷതവഹിച്ചു. സ്‌കൂളിന്റെ വാർഷികപത്രം അക്ഷരദീപം പ്രകാശനംചെയ്തു ചങ്ങനാശ്ശേരി എ.ഇ.ഒ. സുനിത കെ.എ. മുഖ്യപ്രഭാഷണം നടത്തി. ഏഴാം ക്ലാസ് വിദ്യാർഥിനികളായ അശ്വനി ദേവി എം, ശിവാനി കുമാരൻ എന്നീ കുട്ടികളുടെ കവിതാസമാഹാരമായ മഞ്ഞും മഴയും ചങ്ങനാശ്ശേരി ബി.പി.സി. പ്രീത ടി. കുറുപ്പ് പ്രകാശനംചെയ്തു. പ്രഥമാധ്യാപകൻ എം.കെ.ജയകുമാർ, സ്‌കൂൾ ലോക്കൽ മാനേജർ കെ. ദേവകുമാർ, അമരദിവ്യമാതാ ശാഖാസെക്രട്ടറി സനീഷ് ടി.എസ്., അമരപുരം ശാഖ ജോ. സെക്രട്ടറി ജയേഷ് കുമാർ, എം.പി.ടി.എ. പ്രസിഡന്റ് ശരണ്യ, എസ്. പ്രീത തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ വാർഷികം ജില്ലാ പഞ്ചായത്തംഗം വിനു ജോബ് ഉദ്ഘാടനം ചെയ്തു. പി.ആർ.ഡി.എസ്. പ്രസിഡന്റ് വൈ.സദാശിവൻ അധ്യക്ഷതവഹിച്ചു. പി.ടി.എ. സെക്രട്ടറി കെ. കെ.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി ടി.കെ.അനീഷ് മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ കെ.ജി. പ്രീത, സി.ടി. രാധാമണി, ഏലിയാമ്മ മാത്യു എന്നിവർക്ക് ആദരവ് നൽകി. To advertise here, Published: 20 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
