മൂന്നുവർഷത്തേക്കാണ് പുതിയ നിയമനം To advertise here, ചെന്നൈ : ആണവോർജവകുപ്പിനുകീഴിൽ കൽപ്പാക്കത്ത് പ്രവർത്തിക്കുന്ന ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.എ. സുരേഷ് ബാബു ബുധനാഴ്ച ചുമതലയേറ്റു. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ (പി.എഫ്.ഇ.ആർ.) നിർമാണ, നടത്തിപ്പുചുമതല 2003-ൽ സ്ഥാപിതമായ ഭാവിനിക്കാണ്. ആണവോർജമേഖലയിൽ 37 വർഷത്തെ പ്രവർത്തനപരിചയമുള്ള സുരേഷ് കുമാർ ആണവോർജ കോർപ്പറേഷനിൽ (എൻ.പി.സി.ഐ.എൽ.) എച്ച്.ആർ. ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ സുരേഷ് ബാബു തൃശ്ശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്തശേഷം 1989-ൽ ബാർക് ട്രെയിനിങ് കോളേജിൽനിന്ന് പരിശീലനം പൂർത്തിയാക്കി. മദ്രാസ് ആണവോർജനിലയത്തിലും കൂടംകുളം നിലയത്തിലും വിവിധ ചുമതലകൾ വഹിച്ചു. മൂന്നുവർഷത്തേക്കാണ് പുതിയ നിയമനം. ഇന്ത്യ തദ്ദേശീയമായ നിർമിച്ച പ്രോട്ടോ ടൈപ്പ് ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഈ മാസമാദ്യം ക്രിട്ടിക്കൽ അവസ്ഥ കൈവരിച്ചിരുന്നു. മതിയായ സുരക്ഷാപരിശോധനകളും അനുബന്ധസൗകര്യങ്ങളും ഏർപ്പെടുത്തുന്നതോടെ ഇവിടെനിന്ന് വൈദ്യുതോത്പാദനം ആരംഭിക്കാനാവും. ഇവിടെനിന്ന് വൈദ്യുതോത്പാദനം ആരംഭിക്കുന്നതോടെ റഷ്യക്കുശേഷം വാണിജ്യാടിസ്ഥാനത്തിൽ പി.എഫ്.ഇ.ആർ. പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. Published: 23 Apr 2026, 12:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
