പി.ഐ.പി. കനാൽ ഭീഷണിയിൽ:വീടുകൾ അപകടാവസ്ഥയിൽ

പി.ഐ.പി. കനാൽ ഭീഷണിയിൽ:വീടുകൾ അപകടാവസ്ഥയിൽ

M
MathrubhumiSource Link
മാന്നാർ : പമ്പാ ഇറിഗേഷൻ പ്രോജക്ട് കനാലിന്റെ പാർശ്വഭിത്തികൾ ഇടിയുന്നത് മാന്നാർ വിഷവർശ്ശേരിക്കര ഭാഗത്തെ വീടുകൾക്ക് വൻ ഭീഷണിയാകുന്നു. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനെത്തുടർന്ന് ഇടിഞ്ഞുപൊളിഞ്ഞും മാലിന്യംനിറഞ്ഞും കനാൽ നാശത്തിന്റെ വക്കിലാണ്. To advertise here, ചെന്നിത്തല, മാന്നാർ പാടശേഖരങ്ങളിലേക്ക് വേനൽക്കാലത്ത് വെള്ളമെത്തിക്കുന്നതിനായി നിർമിച്ച കനാൽ, എണ്ണയ്ക്കാട്, ഇരമത്തൂർ പ്രദേശങ്ങളിലൂടെ കടന്ന് മൂർത്തിട്ട പുഞ്ചയിലാണ് അവസാനിക്കുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കനാലിന്റെ തകർച്ച ഇപ്പോൾ ജനവാസമേഖലയെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. മാന്നാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് വിഷവർശ്ശേരിക്കര കൃഷ്ണനിലയത്തിൽ ഹരികൃഷ്ണൻ, കന്നയിൽ രവീന്ദ്രൻപിള്ള എന്നിവരുടെ വീടുകൾക്കു സമീപത്തെ കൽക്കെട്ടുകളാണ് തകർന്ന് കനാലിലേക്കു പതിച്ചിരിക്കുന്നത്. പ്രദേശത്തെ മണ്ണ് പൂഴിമണൽ ആയതിനാൽ ഓരോനിമിഷവും തിട്ട ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് വീടുകളുടെ അടിത്തറയ്ക്കുതന്നെ ഭീഷണിയായിരിക്കുന്നു. പലതവണ പരാതിനൽകിയിട്ടും അധികൃതർ സ്ഥലം സന്ദർശിച്ചു മടങ്ങുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വീട്ടുടമയായ ഹരികൃഷ്ണൻ പറഞ്ഞു. Published: 18 Mar 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പി.ഐ.പി. കനാൽ ഭീഷണിയിൽ:വീടുകൾ അപകടാവസ്ഥയിൽ — Mathrubhumi |… | Boolokam