ബെംഗളൂരു : പി.കെ. ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവവും വേറിട്ടതുമായ നിരൂപക പ്രതിഭയാണെന്ന് നിരൂപകയും എഴുത്തുകാരിയുമായ ഡോ. മിനി പ്രസാദ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ, പി.കെ. ബാലകൃഷ്ണൻ ജന്മശതാബ്ദിയുടെ ഭാഗമായി ഏർപ്പെടുത്തിയ ‘പി.കെ. ബാലകൃഷ്ണന്റെ സമഗ്രസംഭാവന’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. To advertise here, കൃതിക്കും വായനക്കാർക്കും ഇടയിൽ പാലം നിർമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിരൂപണദൗത്യമെന്നും മിനി പ്രസാദ് പറഞ്ഞു. സാഹിത്യ വിഭാഗം സബ് കമ്മിറ്റി ചെയർമാൻ കെ. ചന്ദ്രശേഖരൻ നായർ സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം സബ് കമ്മിറ്റി കൺവീനർ സി. കുഞ്ഞപ്പൻ ഡോ. മിനി പ്രസാദിനെ പരിചയപ്പെടുത്തി. സമാജം ട്രഷറർ എം.കെ. ചന്ദ്രൻ അതിഥിയെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. കെ. ദാമോദരൻ, സൗദ അബ്ദുൽ റഹ്മാൻ, സംഗീതാ രാമചന്ദ്രൻ, ഷീബാ രാജൻ, ഷമീമ, രതി സുരേഷ്, ഓമനാ രാജേന്ദ്രൻ, പ്രമിത, എ. പത്മനാഭൻ, കെ. കൃഷ്ണമ്മ, വി.കെ. സുരേന്ദ്രൻ എന്നിവർ കവിതകളും നാടൻപാട്ടുകളും ആലപിച്ചു. ജനറൽ സെക്രട്ടറി ഡെന്നിസ്‌പോൾ, ബി.എസ്. ഉണ്ണികൃഷ്ണൻ, ടി.എ. കലിസ്റ്റസ്, മുഹമ്മദ് കുനിങ്ങാട്, ശാന്തകുമാർ എലപ്പുള്ളി, മനോജ് പിഷാരടി, ജൂബിലി സ്‌കൂൾ സെക്രട്ടറി കെ. ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു.

പി.കെ. ബാലകൃഷ്ണൻ വേറിട്ട നിരൂപക പ്രതിഭ -ഡോ. മിനി പ്രസാദ്
M
MathrubhumiSource Link
about 1 month ago