കോഴിക്കോട്: പതിമ്മൂന്ന് മണ്ഡലങ്ങളിലെയും പത്രികസമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിലെ സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നൻ ബേപ്പൂരിലെ യു.ഡി.എഫ്. സ്വതന്ത്രൻ പി.വി. അൻവർ. 18.16 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്നോവ കാറുൾപ്പെടെയാണിത്. രണ്ട് ഭാര്യമാർക്ക് 1.73 കോടിവീതം സമ്പാദ്യമുണ്ട്. To advertise here, 25,000 രൂപയാണ് അൻവറിന്റെ കൈവശമുള്ളത്. ഭാര്യമാരുടെ കൈവശം 10,000 രൂപവീതമുണ്ട്. കാർഷിക-കാർഷികേതര ഭൂമിയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുമുൾപ്പെടെ 33.48 കോടിയുടെ സ്ഥലവും അദ്ദേഹത്തിന്റെപേരിലുണ്ട്. ഭാര്യമാരുടെ പേരിൽ 7.70 കോടി രൂപയുടെയും 2.42 കോടിയുടെയും സ്ഥലമുണ്ട്. 40.06 കോടിയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസുൾപ്പെടെ 11 കേസാണ് അൻവറിന്റെപേരിലുള്ളത്. ജില്ലയിൽ സമ്പാദ്യത്തിൽ ഏറ്റവും പിന്നിൽ ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.ടി. സൂരജാണ്. 25,200 രൂപയാണ് സൂരജിന്റെ സമ്പാദ്യം. 6,50,000 രൂപ ബാധ്യതയുമുണ്ട്. പാറക്കൽ അബ്ദുള്ള കുറ്റ്യാടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയാണ് മറ്റൊരു കോടീശ്വരൻ. 1.78 കോടി രൂപയാണ് അദ്ദേഹത്തിന്റെ സന്പാദ്യം. കൈവശമുള്ളത് ഒരുലക്ഷം രൂപ. ഭാര്യയുടെ കൈവശം അൻപതിനായിരം രൂപയും സ്വർണമുൾപ്പെടെ 84.37 ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ട്. പാറക്കലിന്റെ പേരിൽ 4.57 കോടി രൂപയുടെ സ്വത്തുവകകളുണ്ട്. ഭാര്യയുടെപേരിൽ 25.44 ലക്ഷം രൂപയുടെ സ്വത്തുണ്ട്. മൊത്തം ഒൻപത് കേസ് പാറക്കൽ അബ്ദുള്ളയുടെ പേരിലുണ്ടായിരുന്നു. ഏഴ് കേസിൽ പിഴയടച്ചു. എ.കെ. ശശീന്ദ്രൻ എലത്തൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.കെ. ശശീന്ദ്രന് 49,55,537 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യക്ക് സ്വർണമുൾപ്പെടെ 78,04,886 രൂപയുടെ സമ്പാദ്യമുണ്ട്. ശശീന്ദ്രന്റെ കൈവശം 15,000 രൂപയും ഭാര്യയുടെ കൈവശം 10,000 രൂപയുമാണുള്ളത്. ശശീന്ദ്രന് 58,00,000 രൂപയുടെ ഭൂമിയും ഭാര്യക്ക് വീടുൾപ്പെടെ 64,00,000 രൂപയുടെ സ്ഥലവുമുണ്ട്. ഫാത്തിമ തഹ്ലിയ പേരാമ്പ്രയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്ക് 3.25 പവൻ സ്വർണമുൾപ്പെടെ 13,50,707 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭർത്താവ് ശഹ്സാദിന് 19,94,289 രൂപയുടെ സമ്പാദ്യമുണ്ട്, ഇരുവർക്കും ഓരോ കാറും സ്‌കൂട്ടറുമുണ്ട്. ഭർത്താവിന് 16,908 രൂപയുടെ ബാധ്യതയുണ്ട്. ഇരുവരുടെയും പേരിൽ സ്ഥലങ്ങളൊന്നുമില്ല. പി.കെ. ഫിറോസ് കൊടുവള്ളിയിലെ യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. ഫിറോസിന് ഇന്നോവ കാറുൾപ്പെടെ 49,63,332 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യക്ക് സ്വിഫ്റ്റ് കാറും 10 പവൻ സ്വർണവുമുൾപ്പെടെ 17,55,692 രൂപയുടെ സമ്പാദ്യമുണ്ട്. ഫിറോസിന്റെ കൈവശം 15,000 രൂപയും ഭാര്യയുടെ കൈവശം 8000 രൂപയുമുണ്ട്. ഫിറോസിന് വീടുൾപ്പെടെ 37,38,500 രൂപയുടെ സ്ഥലവും വീടുൾപ്പെടെ ഭാര്യക്ക് 28,38,500 രൂപയുടെ സ്ഥലവുമുണ്ട്. കെ.പി. പ്രകാശ്ബാബു ബേപ്പൂരിലെ എൻ.ഡി.എ. സ്ഥാനാർഥി കെ.പി. പ്രകാശ്ബാബുവിന് 8,96,886 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യക്ക് സെലേറിയോ കാറും ഒന്നേകാൽ പവനുമുൾപ്പെടെ 10,18,405 രൂപയുടെ സമ്പാദ്യമുണ്ട്. പ്രകാശ്ബാബുവിന്റെ കൈവശം 12,000 രൂപയും ഭാര്യയുടെ കൈവശം 5000 രൂപയുമാണുള്ളത്. അദ്ദേഹത്തിന്റെപേരിൽ 6,00,000 രൂപയുടെ ഭൂമിയും ഭാര്യയുടെപേരിൽ 24,00,000 രൂപയുടെ ഭൂമിയുമുണ്ട്. ടി. രനീഷ് കോഴിക്കോട് സൗത്തിലെ എൻ.ഡി.എ. സ്ഥാനാർഥി ടി. രനീഷിന് 7,77,000 രൂപയുടെ സമ്പാദ്യവും ഭാര്യക്ക് 22,65,000 രൂപയുടെ സമ്പാദ്യവുമുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത രനീഷിന്റെ കൈവശം 20,000 രൂപയാണുള്ളത്. ഭാര്യയുടെ കൈവശം 10,000 രൂപയുണ്ട്. വീടുൾപ്പെടെ ഭാര്യയുടെപേരിൽ 30 ലക്ഷം രൂപയുടെ സ്ഥലമുണ്ട്. ഫൈസൽ ബാബു സൗത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഫൈസൽ ബാബുവിന് സമ്പാദ്യമായി 1,62,500 രൂപയും ഭാര്യക്ക് ഇന്നോവ കാറും സ്വർണവുമുൾപ്പെടെ 1,48,12,300 രൂപയുടെ ആസ്തിയുണ്ട്. രണ്ടുപേർക്കും സ്വന്തമായി സ്ഥലമില്ല. Content Highlights: PV Anvar is the wealthiest candidate in Kozhikode with 18.16 crore in assets., VT Suraj reports the lowest assets among the candidates., Comprehensive financial comparison of UDF, LDF, and NDA candidates., Detailed breakdown of land, gold, and liabilities for key political figures. Published: 24 Mar 2026, 10:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പി.വി. അൻവറിന്റെ സമ്പാദ്യം 18.16 കോടി; ജില്ലയിൽ സമ്പാദ്യത്തിൽ പിന്നിൽ വി.ടി. സൂരജ്, 25,200 രൂപ
M
MathrubhumiSource Link
about 2 months ago