വൈക്കം : ദുഃഖവെള്ളിയാഴ്ച വൈക്കത്ത് 11 ഇടവക ദേവാലയങ്ങൾ ചേർന്ന് നടത്തിയ പരിഹാര പ്രദക്ഷിണം നഗരവീഥികളെ ഭക്തിസാന്ദ്രമാക്കി. യേശുനാഥന്റെ പീഡാനുഭവങ്ങളുടെ സ്മരണകൾ ഉണർത്തിയ നിശ്ചലദൃശ്യങ്ങൾ പരിഹാര പ്രദക്ഷിണത്തിന് ഭക്തിയേകി. To advertise here, മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയേ ധ്യാനിച്ചുകൊണ്ടാണ് പരിഹാര പ്രദക്ഷിണം നഗരം ചുറ്റിയത്. വിവിധ ദേവാലയങ്ങളിൽനിന്നും വൈകീട്ട് നാലിന് പുറപ്പെട്ട പരിഹാര പ്രദക്ഷിണങ്ങൾ പടിഞ്ഞാറേനടയിൽ ഒത്തുകൂടി സംയുക്തമായി വെൽഫെയർ സെന്ററിലേക്ക് നീങ്ങി. വൈക്കം സെയ്ന്റ് ജോസഫ് ഫൊറോനാപള്ളി, വൈക്കം ടൗൺ നടേൽപള്ളി, വല്ലകം സെയ്ന്റ് മേരീസ്, ഉദയനാപുരം സെയ്ന്റ് ജോസഫ്, അമലാപുരി തിരുഹൃദയ, ഓർശ്ലേം മേരി ഇമാക്കുലേറ്റ്, തോട്ടകം സെയ്ന്റ് ഗ്രിഗറിയോസ്, ടി.വി.പുരം തിരുഹൃദയ, ചെമ്മനത്തുകര സെയ്ന്റ് ആന്റണീസ്, കൊട്ടാരപ്പള്ളി സെയ്ന്റ് സെബാസ്റ്റ്യൻസ്, ജോസ്പുരം സെയ്ന്റ് തോമസ് എന്നീ ഇടവക ദേവാലയങ്ങളാണ് പരിഹാര പ്രദക്ഷിണത്തിൽ പങ്കെടുത്തത്. ഇടവക വികാരിമാരായ ഫാ.ബർക്കുമാൻസ് കൊടയ്ക്കൽ, ഫാ.ആന്റണി പരവര, ഫാ.തോമസ് മംഗലശ്ശേരി, ഫാ.വർഗീസ് മേനാച്ചേരി, ഫാ.സുബിൻ പാറയ്ക്കൽ, ഫാ.സിബിൻ പെരിയപ്പാടൻ, ഫാ.ഡിനോ മാണിക്കത്താൻ, ഫാ.ടോണി കോട്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി. കലൂർ റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ.ജോഷി പുതുശ്ശേരി പീഡാനുഭവ പ്രസംഗം നടത്തി. ഫൊറോനാപള്ളി വികാരി ഫാ.ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷതവഹിച്ചു.

പീഡാനുഭവസ്മരണകൾ ഉണർത്തി പരിഹാരപ്രദക്ഷിണം
M
MathrubhumiSource Link
about 1 month ago