തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് തങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണ പുതുക്കുകയാണ്. ക്രിസ്തു സഹിച്ച പീഡാനുഭവം മനസ്സിൽ ധ്യാനിച്ച് വിശ്വാസികൾ പ്രാർഥനകളിൽ മുഴുകും. വിവിധ ക്രിസ്തീയ സഭകളുടെ നേതൃത്വത്തിൽ കേരളത്തിൽ കുരിശിന്റെ വഴി നടത്തി. To advertise here, യേശു പീലാത്തോസിന്റെ കൊട്ടാരത്തിൽ നിന്നും ഗൊൽഗോത്തയിലേക്ക് കുരിശു ചുമന്നു നടത്തിയ യാത്രയെ അനുസ്മരിച്ച് 14 സ്ഥലങ്ങളിൽ നിന്നുകൊണ്ടുള്ള പ്രാർഥനയുണ്ടായിരുന്നു. ക്രിസ്തു അനുഭവിച്ച കഷ്ടതകളുടെ ഓർമയ്ക്കായി പലയിടങ്ങളിലും കയ്പുനീര് കുടിക്കുന്ന ചടങ്ങ് നടന്നു. വൈകീട്ട് പീഡാസഹനാനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന. പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. തുടർന്ന് തിരുസ്വരൂപ വണക്കം തുടങ്ങിയ ദുഃഖവെള്ളിയുടെ ചടങ്ങുകൾ വിവിധ ദേവാലയങ്ങളിൽ നടക്കും. ശനിയാഴ്ച രാത്രി പെഹസാ ജാഗരം, പുത്തൻ തിരിയും വെള്ളവും ആശീർവദിക്കൽ എന്നിവയും ഈസ്റ്റർ ദിനത്തിൽ രാവിലെ ഉയിർപ്പ് ഞായർ കർമങ്ങളും ആരംഭിക്കും. രാവിലെയും വൈകീട്ടും ദേവാലയങ്ങളിൽ ദിവ്യബലി ആചരിക്കും. ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കുന്ന ഈസ്റ്റർ ഞായറാഴ്ചയാണ്. Content Highlights: Commemoration of the Passion and Crucifixion of Jesus Christ in 2026., Details on the 14 stations of the Way of the Cross (Kurishinte Vazhi)., Overview of Good Friday church rituals including Veneration of the Cross., Schedule for Holy Saturday Vigil and Easter Sunday resurrection celebrations. Published: 03 Apr 2026, 08:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
