ആലക്കോട് : ദുഃഖവെള്ളിയാഴ്ച ദിനത്തിൽ ക്രൈസ്തവ ഇടവകളിൽ മരകുരിശേന്തി പ്രാർഥനകളോടെ കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണം നടത്തി. കോളി കുരിശുപളളിയിലേക്ക് യേശുവിന്റെ പീഢാനുഭവഭാഗങ്ങൾ അനുസ്മരിക്കുന്ന വിശ്വാസികളുടെ ടാബ്‌ളോയുണ്ടായിരുന്നു. പളളിയിൽ ഫാ. ജിന്റോ മൂന്നാനാൽ പ്രസംഗിച്ചു. To advertise here, കുട്ടാപറമ്പ് ചെറുപുഷ്പം പളളിയിൽ ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിലിന്റെ നേതൃത്വത്തിൽ ദുഖവെളി ആചരണത്തിൽ മരക്കുരിശേന്തി പ്രദക്ഷിണം നടത്തി. ഞായറാഴ്ച പാതിരാത്രിക്ക് ശേഷം എല്ലാ ദൈവാലയങ്ങളിലും ഉയിർപ്പു തിരുകർമങ്ങൾ നടത്തും. Published: 05 Apr 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പീഢാനുഭവസ്മരണയിൽ കുരിശേന്തി പരിഹാര പ്രദക്ഷിണം
M
MathrubhumiSource Link
about 1 month ago