ന്യൂഡൽഹി: പുകയിലശീലം പൂർണമായി ഒഴിവാക്കിയാൽ ഇന്ത്യയിലെ 2.05 കോടി(11.5%) കുടുംബങ്ങൾക്ക് നിലവിലെ സാമ്പത്തിക സ്ഥിതിയിൽനിന്ന് ഒരുപടികൂടി ഉയരാൻ സാധിക്കുമെന്ന് റിപ്പോർട്ട്. To advertise here, ഗ്രാമീണമേഖലകളിലും ദരിദ്ര കുടുംബങ്ങളിലുമാണ് ഇതിന്റെ ഗുണം കൂടുതൽ പ്രതിഫലിക്കുകയെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, നോയിഡയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകർ ഉൾപ്പെടെയുള്ള സംഘമാണ് പഠനം നടത്തിയത്. പുകയില മൂലമുണ്ടാകുന്ന രോഗങ്ങൾക്കുള്ള ചികിത്സയും അതുമൂലമുള്ള തൊഴിൽനഷ്ടവും ചേർന്ന് പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ ആഗോള സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. 2.61 ലക്ഷം പേരെയാണ് പഠനവിധേയരാക്കിയത്. പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം ഏഴുദിവസത്തേക്ക് രേഖപ്പെടുത്തി പ്രതിമാസ ഗാർഹികച്ചെലവ് കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൂടുതൽ ഗുണം ( ഇന്ത്യയിൽ) ഗ്രാമം- 1.7 കുടുംബങ്ങൾക്ക് നഗരം- 35 ലക്ഷം (രാജ്യത്തെ 56ലക്ഷം ദരിദ്രകുടുംബങ്ങൾക്കും 71 ലക്ഷം മധ്യവർഗത്തിനും ഗുണമാകും) പുകയില ഉപയോഗം ദരിദ്രകുടുംബങ്ങൾ- പ്രതിമാസവരുമാനത്തിന്റെ 6.4 ശതമാനം ഗ്രാമപ്രദേശങ്ങൾ- 6.6 ശതമാനം സമ്പന്നർ- 2 ശതമാനം പുകവലിശീലം നിർത്താൻ ചില ടിപ്സ് നിക്കോട്ടിൻ ആസക്തി അധികമാവുമ്പോൾ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.. സിനിമ കാണുകയോ പാട്ട് കേൾക്കുകയോ നടക്കാൻ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയിൽനിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും. ചിലപ്പോൾ വെള്ളത്തിനുവേണ്ടി ദാഹിക്കുമ്പോൾ അത് പുകവലിക്കാനുള്ള സിഗ്നലായി നാം തെറ്റിദ്ധരിച്ചേക്കാം. അതിനാൽ, അടുത്ത തവണ സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കുന്നത് നല്ലതായിരിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാൽ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തിലെ എൻഡോർഫിനുകൾ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും. ച്യൂയിങ് ഗമ്മോ ഷുഗർ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തിൽ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യും. പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് പലതരത്തിലുള്ള ട്രിഗറുകൾ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽനിന്ന് ഒഴിവാകാൻ പരമാവധി ശ്രദ്ധ പുലർത്തണം. പുകവലിക്കുന്ന മറ്റാളുകളുടെ അടുത്ത് നിന്ന് മാറിനിൽക്കുക, സ്ഥിരമായി പുകവലിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും ട്രിഗറുകൾ വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക. ഒപ്പം, ഒരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തം കുടുംബത്തിലുള്ളവരുമായും സുഹൃത്തുക്കളുമായുമൊക്കെ കാര്യങ്ങൾ പങ്കുവെയ്ക്കുക, അവരുടെ പിന്തുണയും സഹകരണവും ചോദിക്കുക എന്നതൊക്കെ വളരെയധികം ഉപകാരപ്രദമാണ്. നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാർഗം. പൊതുവേ ഈ തെറാപ്പി സ്വന്തമായി ചെയ്യാമെങ്കിലും നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ ഡോക്ടറുമായോ ഫാർമസിസ്റ്റുമായോ ബന്ധപ്പെടാവുന്നതാണ്. അടുത്തത്, ആയിരിക്കുന്ന അവസ്ഥകളിലും ചെയ്യുന്ന കാര്യങ്ങളിലും സമ്പൂർണ മനസാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക എന്നതാണ്. ഇത് മാനസിക സമ്മർദം, ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുകയും അതുവഴി നിക്കോട്ടിൻ ആസക്തി കുറയ്ക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കൽ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി നാം മനസ്സിലാക്കേണ്ടത്. ഒറ്റദിവസം കൊണ്ട് അത് മാറ്റിയെടുക്കാൻ കഴിയില്ല. ഒരോ ദിവസവും നാം നേടിയ ചെറിയ പുരോഗതിയെപ്പോലും അഭിനന്ദിക്കുകയും കൂടുതൽ പുരോഗതിയ്ക്കായി സ്വയം പ്രോത്സാഹിപ്പിക്കുകയും വേണം. ഇത്തരത്തിൽ, പതിയെപ്പതിയെ, വിജയകരമായി പുകവലി പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും. Content Highlights: Quitting tobacco can financially uplift 20.5 million Indian families., Tobacco consumption accounts for 6.4% of monthly income in poor households. Published: 23 Apr 2026, 09:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുകയില ഉപേക്ഷിക്കൽ; ആരോഗ്യത്തിന് മാത്രമല്ല ഗുണം, 2.5 കോടി കുടുംബങ്ങൾക്ക് സാമ്പത്തികനേട്ടം
M
MathrubhumiSource Link
17 days ago