പുഞ്ചക്കോണം ജനവാസമേഖലയിൽ കാട്ടുപോത്ത്; ജനങ്ങൾ ഭീതിയിൽ

പുഞ്ചക്കോണം ജനവാസമേഖലയിൽ കാട്ടുപോത്ത്; ജനങ്ങൾ ഭീതിയിൽ

M
MathrubhumiSource Link
അഞ്ചൽ :അലയമൺ ഗ്രാമപ്പഞ്ചായത്തിലെ കടവറം പുഞ്ചക്കോണത്ത് ജനവാസമേഖലയിൽ കാട്ടുപോത്ത് ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് മേഖലയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്‌. To advertise here, നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ്‌ അധികൃതർ എത്തുമ്പോഴേക്കും കാട്ടുപോത്ത് റബ്ബർത്തോട്ടത്തിൽനിന്നു പോയിരുന്നു. ജനവാസമേഖലയായ പുഞ്ചക്കോണത്ത് വിദ്യാർഥികൾ സ്കൂളിൽ പോകുന്നതും ഇതുവഴിയാണ്. റബ്ബർ ടാപ്പിങ്‌ തൊഴിലാളികളും ഭീതിയിലാണ്. ധാരാളം കാട്ടുപോത്തുകൾ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ച് കാട്ടുപോത്തുകളാണ്‌ എത്തിയത്. പലരും ഭയന്ന് വീടിനു പുറത്തിറങ്ങിയില്ല. രണ്ടു ദിവസമായി ഇവ ഈ പരിസരത്തുതന്നെയുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്ന്‌ ഇവയെ ഓടിച്ച് റബ്ബർത്തോട്ടങ്ങളിലേക്കു വിടുകയായിരുന്നു. വനംവകുപ്പിൽനിന്നുള്ള ആർ.ആർ.ടി. സംഘം പിന്നീടെത്തുകയും പടക്കം പൊട്ടിച്ച് ഇവയെ വനമേഖലയിലേക്കു കടത്തിവിടാൻ ശ്രമിക്കുകയും ചെയ്തു. ഒരു വർഷം മുൻപ്‌ അഞ്ചൽ കൈപ്പള്ളിയിൽ ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നിരുന്നു. റബ്ബർ ടാപ്പിങ്ങിനിടെയിലായിരുന്നു അപകടം. ആനക്കുളം ഭാഗത്തും കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ട്. ഈ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തുകൾതന്നെയാണ് പുഞ്ചക്കോണത്തും എത്തിയതെന്നും ഇവയെ കാടുകയറ്റാൻ നടപടി സ്വീകരിക്കണമെന്നും വാർഡ് അംഗം ഷൈനി ആവശ്യപ്പെട്ടു. Published: 24 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുഞ്ചക്കോണം ജനവാസമേഖലയിൽ കാട്ടുപോത്ത്; ജനങ്ങൾ ഭീതിയിൽ — Mat… | Boolokam