സംഭവം വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ To advertise here, പൈലറ്റുമാർ സുരക്ഷിതർ അടച്ചിട്ട റൺവേ ശനിയാഴ്ച രാവിലെ തുറന്നു പുണെ : വ്യോമസേനയുടെ സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനം പുണെ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് അറിയുന്നത്. ചെറിയതോതിൽ തീപ്പിടിത്തമുണ്ടായെങ്കിലും പെട്ടെന്ന് അണയ്ക്കാനായി. പൈലറ്റുമാർ സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. അപകടത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി 10.25-ന് അടച്ച റൺവേ ശനിയാഴ്ച രാവിലെ ഏഴരയോടെ തുറന്നു. റൺവേക്ക് ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് വിവിധ എയർലൈൻസുകളുടെ ഒട്ടേറെ സർവീസുകൾ മുടങ്ങി. സിവിലിയൻ വിമാനങ്ങൾക്കും വ്യോമസേനാ വിമാനങ്ങൾക്കും സേവനംനൽകുന്ന വിമാനത്താവളമാണിത്. ആവശ്യമായ എല്ലാ സുരക്ഷാപരിശോധനകളും അനുമതികളും പൂർത്തിയാക്കിയാണ് റൺവേയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതെന്ന് വിമാനത്താവള ഡയറക്ടർ സന്തോഷ് ധോക്കെ പറഞ്ഞു. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെത്തേണ്ടിയിരുന്ന 12 വിമാനം വഴിതിരിച്ചുവിട്ടു. 73 വിമാനം റദ്ദാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് കുടിവെള്ളം, പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ നൽകി. Published: 18 Apr 2026, 11:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുണെ വിമാനത്താവളത്തിൽ സുഖോയ് വിമാനം അപകടത്തിൽപ്പെട്ടു
M
MathrubhumiSource Link
21 days ago