പുണെ : മേയ്, ജൂലായ് മാസങ്ങളിൽ പുണെയിൽ കൂടുതൽ മെട്രോ റെയിൽ റൂട്ടുകൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നവിസ് പറഞ്ഞു. മഹാമെട്രോ പുണെ പദ്ധതിയുടെ ആസ്ഥാനമായ മെട്രോ ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജി.സി.സി.) നയം രൂപവത്കരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര, അത്തരമൊരു സാഹചര്യത്തിൽ മൊബിലിറ്റി വളരെ പ്രധാനമാണ്. മെട്രോ റെയിൽ ലൈനുകൾ നിർമിച്ച് പുണെയെ തിരക്ക് രഹിതമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. തടസ്സമില്ലാത്ത മൊബിലിറ്റിക്കായി ഭൂഗർഭ തുരങ്കനിർമാണവും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരവും ഒരു പ്രധാന വ്യാവസായിക, സേവന കേന്ദ്രവുമായ പുണെയിൽ മെട്രോ റെയിൽ ജോലികൾ വൈകിയാണ് ആരംഭിച്ചതെന്ന് ഫഡ്നവിസ് സമ്മതിച്ചു, പക്ഷേ ഇപ്പോൾ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. മേയ്, ജൂലായ് മാസങ്ങളിൽ പുണെ മെട്രോ റെയിലിന്റെ കൂടുതൽ ഘട്ടങ്ങൾ ഉദ്ഘാടനം ചെയ്യും. 80 കിലോമീറ്റർ ശൃംഖല സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ 55 കിലോമീറ്ററിന്റെ പണി ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഹിഞ്ചേവാഡി മെട്രോ പാത മേയ് മാസത്തിൽ ആരംഭിക്കും. മറ്റൊരു 11 കിലോമീറ്റർ മെട്രോ മെയ് മാസത്തോടെ പൂർത്തിയാകും. വരാനിരിക്കുന്ന പുരന്ദർ വിമാനത്താവളം വരെ മെട്രോ പാത നീട്ടാനുള്ള പദ്ധതിയുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുണെയിലും പിംപ്രി-ചിഞ്ച്‌വാഡിലുമായി 200 കിലോമീറ്റർ മെട്രോറെയിൽ പാതകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പുണെയുടെ ഗതാഗത സംവിധാനത്തിൽ കൂടുതൽ ചലനാത്മകത കൊണ്ടുവരുകയും നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം 25,000 ത്തോളം യാത്രക്കാർ മെട്രോ റെയിൽ ഉപയോഗിക്കുന്നതിനാൽ പുണെക്കാർ മെട്രോ റെയിൽ ഇഷ്ടപ്പെടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പുണെയിൽ കൂടുതൽ മെട്രോ റൂട്ടുകൾ ഉടനെന്ന് മുഖ്യമന്ത്രി
M
MathrubhumiSource Link
about 2 months ago