ദുബായ് : 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ചുകൊണ്ട് വെള്ളിയാഴ്ച ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. To advertise here, ലോകമെങ്ങും നന്മയും സ്നേഹവും സമാധാനവും ഓർമ്മിപ്പിച്ചുകൊണ്ട് ദാനധർമത്തിന്റെ സന്ദേശമെത്തിക്കുകയാണ് ഈ ആഘോഷവേളയിലും വിശ്വാസിസമൂഹം. ചെറിയപെരുന്നാളും വെള്ളിയാഴ്ചയും ഒരേദിവസം വന്നുചേർന്നെന്ന പ്രത്യേകതയുമുണ്ട്. അതിനാൽ, പെരുന്നാൾ പ്രാർഥനയും ജുമുഅ നമസ്‌കാരവും പ്രത്യേകം നിർവഹിക്കണമെന്ന് യു.എ.ഇ. ഫത്വ കൗൺസിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ യു.എ.ഇ.യിൽ ചെറിയ പെരുന്നാൾ നമസ്‌കാരം മസ്ജിദുകളിൽത്തന്നെ നിർവഹിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതിനാൽ, ഈദ്ഗാഹുകളിലും തുറന്ന സ്ഥലങ്ങളിലും ഈദ് നമസ്‌കാരം ഉണ്ടായിരിക്കില്ല. പുണ്യമാസം വിടപറഞ്ഞ വ്യാഴാഴ്ച രാത്രിയിൽ യു.എ.ഇ.യിലെ മസ്ജിദുകളിൽ വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പെരുന്നാൾ ആഘോഷിക്കാനായി ഇക്കുറി നാട്ടിൽപ്പോയവരും കുറവാണ്. പെരുന്നാൾ പ്രമാണിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വിപണികളിലും വലിയ തിരക്കുണ്ടായിരുന്നു. ഫെബ്രുവരി 18-നായിരുന്നു റംസാന് തുടക്കമായത്. യു.എ.ഇ.യിൽ കഴിഞ്ഞമാസം 28 വരെ ആയിരക്കണക്കിന് ആളുകൾക്ക് വിവിധ സംഘടനകൾ സാമൂഹിക നോമ്പുതുറ ഒരുക്കിയിരുന്നു. ഈ മാസം ആവശ്യക്കാർക്ക് ഇഫ്താർ കിറ്റുകൾ വിതരണംചെയ്യുകയായിരുന്നു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കാണ് കൂടുതലും ഇഫ്താർ വിതരണമുണ്ടായത്. മുൻകൂട്ടി തീരുമാനിച്ചിരുന്ന ഈദ് ആഘോഷങ്ങളും യു.എ.ഇ.യിൽ ഉപേക്ഷിച്ചു. പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധംപൂശി പരസ്പരം ആശംസിച്ചുകൊണ്ട് ചെറിയ പെരുന്നാൾ ഗംഭീരമാക്കാനായി വിശ്വാസികൾ ദിവസങ്ങൾക്കുമുൻപുതന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. മലയാളികുടുംബങ്ങളിൽ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള മൈലാഞ്ചിയിടൽ ചടങ്ങും വ്യാഴാഴ്ച നടന്നു. ഒമാനിലും ഇന്ന് ചെറിയ പെരുന്നാൾ മസ്കറ്റ് : ഒമാനും വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി കണ്ടതായി മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗൾഫിലെ എല്ലാ രാജ്യങ്ങളും കേരളത്തിനൊപ്പം വെള്ളിയാഴ്ച ഈദ് ആഘോഷിക്കും.

പുണ്യമാസത്തിന് വിടനൽകി ഇന്ന് ചെറിയ പെരുന്നാൾ
M
MathrubhumiSource Link
about 2 months ago