ഉദുമ : അരവത്ത് പുലരിയുടെ കീഴിലെ കർഷകർ വിഷുപ്പുലരിയിൽ കൈവിത്തിട്ടു. പഴയകാലത്ത് വിഷുദിനത്തിലായിരുന്നു ഞാറ്റുവേലകളെ അടിസ്ഥാനമാക്കി കർഷകർ തങ്ങളുടെ കാർഷികജോലികൾ തുടങ്ങിയിരുന്നത്. അന്ന് വിഷുപ്പക്ഷിയുടെ പാട്ട് കേട്ടുണർന്നിരുന്ന കർഷകർ നാളെയുടെ നന്മയെ കണികണ്ട് കൃഷിയിടത്തിലെത്തി ആദ്യം നടത്തിയിരുന്ന പ്രധാന ചടങ്ങായിരുന്നു കൈവിത്തിടൽ. To advertise here, പുഞ്ച കൊയ്തൊഴിഞ്ഞ പാടത്തിന്റെ കിഴക്ക്മൂലയിൽ കിളച്ചൊരുക്കിയ ചെറുതറയിൽ നിലവിളക്ക് കൊളുത്തി പ്രാർഥിച്ചശേഷം തൂശനിലയിൽ ഒരുപിടി നെൽവിത്ത് ആദ്യം വെക്കും. ഇതിനുശേഷം കിളച്ചൊരുക്കിയ ചെറിയ തറയിലേക്ക് പ്രാർഥനയോടെ കർഷകർ ആ വർഷം കൃഷിചെയ്യാനുദ്ദേശിക്കുന്ന നെൽവിത്ത് വിതയ്ക്കും. തങ്ങളുടെ ശേഖരത്തിലുള്ള വിത്തുകളുടെ അങ്കുരണശേഷി മനസ്സിലാക്കാനുള്ള അന്നത്തെ കർഷകരുടെ പരമ്പരാഗത മാർഗവുമായിരുന്നു ഈ കൈവിത്തിടൽ. വിത്ത് മുളച്ചില്ലെങ്കിലോ നിശ്ചിതശതമാനം മുള വരാതിരുന്നാലോ കർഷകർ കൈവിത്തിടലിൽ ഉപയോഗിച്ച വിത്ത് ഒഴിവാക്കി’ മറ്റ് കർഷകരിൽനിന്ന് ആ വർഷം കൃഷിയിറക്കാൻ വേറെ വിത്ത് ശേഖരിക്കുകയും ചെയ്തിരുന്നു. നിലവിൽ കൃഷിഭവനുകൾ നെൽവിത്ത് നൽകുന്നതിനാൽ കർഷകർ പരമ്പരാഗത വിത്തിനങ്ങൾ ഉപയോഗിക്കുന്നത് കുറവാണ്. അതിനാൽ, വിതയ്ക്കുന്നതിന് മുൻപുള്ള കർഷകരുടെ വിത്ത് പരിശോധനയായ കൈവിത്തിടൽ കാലക്രമേണ നാട്‌നീങ്ങുകയാണ്. പരമ്പരാഗത നെൽവിത്തിനങ്ങൾ കൃഷിചെയ്യുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്ന അരവത്ത് പുലരിയുടെ പ്രവർത്തകരായ കർഷകർ ഈ വിഷുപ്പുലരിയിലും മുടങ്ങാതെ കൈവിത്തിട്ടു. അരവത്ത് വയലിലെ ചടങ്ങിൽ കെ.വി. ബാലകൃഷ്ണൻ കമ്പിക്കാനം ആദ്യം വിത്ത് വിതച്ചു. തുടർന്ന് അരവത്ത് വയലിലെ കർഷകരും പുലരിയുടെ പ്രവർത്തകരുമായ എ.കെ. ഉദയഭാനു (പുലരി പ്രസിഡൻ്റ്), ബിജു മുക്കുണ്ട്, കെ. വേണുഗോപാലൻ, പ്രദീപ് കുമാർ, സരസ്വതി, എ.കെ. ജയപ്രകാശ് എന്നിവരും വിത്ത് വിതച്ചു. Published: 17 Apr 2026, 04:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുതിയ പ്രതീക്ഷകളുമായി വിഷുപ്പുലരിയിൽ കർഷകർ കൈവിത്തിട്ടു
M
MathrubhumiSource Link
23 days ago