ടെൽ അവീവ്: സാമൂഹികമാധ്യമമായ എക്‌സിൽ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേരത്തേ പങ്കുവെച്ച വീഡിയോ 'എഐ നിർമിത'മാണെന്ന് എക്‌സിന്റെ ചാറ്റ്‌ബോട്ടായ ഗ്രോക്ക് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ അക്കൗണ്ടിൽനിന്ന് അദ്ദേഹത്തിന്റെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. To advertise here, സാധാരണക്കാർക്കൊപ്പം നെതന്യാഹു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അവരോട് സംസാരിക്കുന്നതുമാണ് പുതിയ വീഡിയോയിലുള്ളത്. അദ്ദേഹം നടന്നുപോകുന്നതും കൂടുതൽ ആളുകളുമായി സംസാരിക്കുന്നതും പുതുതായി പങ്കുവെച്ച വീഡിയോയിലുണ്ട്. ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം ശക്തമായത്. എന്നാൽ, ഇതിനിടെ നെതന്യാഹുവിന്റെ ഒരു വാർത്താസമ്മേളനത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പുറത്തുവന്നു. പക്ഷേ, ഈ വീഡിയോയിൽ നെതന്യാഹുവിന്റെ ഒരു കൈയിൽ ആറുവിരലുകളുണ്ടായിരുന്നതായി ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വീഡിയോ എഐ നിർമിതമാണെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ അവകാശവാദം. ഇതോടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹം വീണ്ടും ശക്തമായി. എന്നാൽ, പിന്നാലെ മറ്റൊരു വീഡിയോ അദ്ദേഹത്തിന്റെ അക്കൗണ്ടിൽനിന്ന് പങ്കുവെച്ചു. ജെറുസലേമിലെ ഒരു കോഫി ഷോപ്പിൽനിന്ന് കാപ്പി കുടിക്കുന്ന വീഡിയോയാണ് നെതന്യാഹു പങ്കുവെച്ചത്. താൻ മരിച്ചെന്ന കിംവദന്തികളെക്കുറിച്ച് അദ്ദേഹം വീഡിയോയിൽ തമാശ പറയുകയുംചെയ്തിരുന്നു. തുടർന്ന് ഇരുകൈകളും ഉയർത്തി വിരലുകൾ എണ്ണിനോക്കാനും അദ്ദേഹം വെല്ലുവിളിച്ചു. പക്ഷേ, ഈ വീഡിയോയും എഐ നിർമിതമാണെന്നായിരുന്നു എക്‌സിലെ ചാറ്റ്‌ബോട്ടായ ഗ്രോക്കിന്റെ അവകാശവാദം. ഇതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ എക്‌സ് അക്കൗണ്ടിൽനിന്ന് മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുന്നത്. Content Highlights: Netanyahu addresses rumors of his death via social media videos., Grok AI flagged Netanyahu's previous videos as AI-generated., The controversy highlights the role of AI detection tools in political discourse., Netanyahu attempts to debunk rumors through public appearances and new video content. Published: 16 Mar 2026, 08:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുതിയ വീഡിയോയുമായി നെതന്യാഹു; ഇത്തവണ ജനങ്ങൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; ചൂടുപിടിച്ച് ചർച്ച
M
MathrubhumiSource Link
about 2 months ago