കൊടിയത്തൂർ : റോഡിലെ കലുങ്ക് പുതുക്കിപ്പണിതപ്പോൾ വാഹനങ്ങൾക്ക് ഓടാൻ പറ്റാത്ത അവസ്ഥയായതായി പരാതി. നെല്ലിക്കാപ്പറമ്പ്-കൊടിയത്തൂർ റോഡിൽ കലുങ്ക് പുതുക്കിപ്പണിതത് സംബന്ധിച്ചാണ് പരാതി. To advertise here, ഒട്ടേറെ യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണിത്. പാലം റോഡിൽ നിന്ന് ഏറെ ഉയരംകൂട്ടിയാണ് നിർമിച്ചിട്ടുള്ളത്. ഇരുവശത്തെയും റോഡ് കലുങ്കിനൊപ്പം ഉയർത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. അടിഭാഗം തട്ടാവുന്ന അവസ്ഥയാണ്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്താണ് 11 ലക്ഷം രൂപ ചെലവിൽ കലുങ്ക് പുതുക്കിപ്പണിതത്. ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ ഓടുന്ന റോഡാണിത്. രണ്ടുമാസത്തോളം എടുത്ത് നിർമാണം പൂർത്തിയാക്കി കഴിഞ്ഞദിവസമാണ് റോഡ് തുറന്നുകൊടുത്തത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം സി.കെ. വിജീഷ് പറഞ്ഞു. സ്കൂൾ തുറക്കാൻ ഇനി ഒരുമാസം മാത്രം ബാക്കി നിൽക്കേ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Published: 22 Apr 2026, 03:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുതുക്കിപ്പണിത കലുങ്ക് യാത്രയ്ക്ക് പറ്റാത്തതായി പരാതി
M
MathrubhumiSource Link
18 days ago