ഓതറ : കിഴക്കനോതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണിയിൽ കാലൻകോലം വഴിപാടുകൾ ആരംഭിച്ചു. To advertise here, വഴിപാടു കോലങ്ങളുടെ ആദ്യദിനത്തിൽ മുപ്പതോളം വഴിപാട് കാലൻകോലങ്ങളാണ് കളത്തിലെത്തിയത്. ആയുരാരോഗ്യസൗഖ്യം മാരകരോഗങ്ങളിൽനിന്നുള്ള ശമനം, ധന-ധാന്യസമൃദ്ധി തുടങ്ങി വിവിധ ഉദ്ദിഷ്ട കാര്യസിദ്ധിക്കായി കോലംതുള്ളൽ വഴിപാടായി നടത്തുന്നത്. 101 പാള ഭൈരവി കോലവും കളത്തിൽ എഴുന്നള്ളി. ഭദ്രകാളിയെ പ്രതിനിധീകരിക്കുന്ന ഭൈരവിക്കോലത്തിന്റെ എഴുന്നള്ളത്ത് ഭക്തിനിർഭരമായി. കാലയക്ഷിക്കോലം പടയണിക്കളത്തെ ചടുലമായ പ്രകടനത്താൽ ആകർഷിച്ചു. കാലയക്ഷി കോലങ്ങൾ നെഞ്ചുമാലയും നാവുനീട്ടിയ രൂപത്തിലുള്ള മുഖവുമുള്ള വ്യത്യസ്തമായ അവതരണമാണ്. Published: 23 Mar 2026, 01:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുതുക്കുളങ്ങര ക്ഷേത്രത്തിൽ കാലൻകോലം തുടങ്ങി
M
MathrubhumiSource Link
about 2 months ago