ഓതറ : പുതുക്കുളങ്ങരയിൽ ദേവീക്ഷേത്രത്തിൽ വിസ്മയക്കാഴ്ച തീർക്കുന്ന 1001 പാള മഹാഭൈരവി കോലം എഴുന്നള്ളിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോലം കയറ്റി കളത്തിൽ എഴുന്നള്ളിക്കാനുള്ള നാല് ചക്രത്തിൽ തീർക്കുന്ന ചട്ടത്തിന്റെ പണികൾ അവസാനഘട്ടത്തിലാണ്. ഇതിന് ഏകദേശം 50 അടി പൊക്കം വരും. ചട്ടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തടി നേരത്തേ സംഘാടകരുടെ നേതൃത്വത്തിൽ ശേഖരിച്ചിരുന്നു. ഭക്തരുടെ സഹായത്താലാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. പാളക്കോലങ്ങൾ തുന്നിച്ചേർക്കാൻ കവുങ്ങിൻ വാരികളിൽ തീർക്കുന്ന ചട്ടത്തിന്റെ നിർമാണവും പൂർത്തിയായി. 1001 പാളയിൽ മഹാഭൈരവിയുടെ രൂപം വ്യാഴാഴ്ച രാത്രിയോടെ എഴുതി തീരും. To advertise here, 27-ന് പുലർച്ചെ ആയിരക്കണക്കിന് ഭക്തർ ചേർന്നിത് ആവേശമായി കളത്തിൽ എത്തിക്കും. തിരഞ്ഞെടുപ്പ് കാലത്തെ പുതുക്കുളങ്ങര പടയണിക്കും പ്രാധാന്യമുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലാണെങ്കിലും തൊട്ടപ്പുറം തിരുവല്ല, ചെങ്ങന്നൂർ മണ്ഡലങ്ങളാണ്. ഈ മൂന്ന് മണ്ഡലങ്ങളിലെയും രാഷ്ട്രീയപ്രവർത്തകരും വോട്ടർമാരും ഇവിടെ ഒത്തുകൂടുന്നുവെന്ന പ്രത്യേകതയുമുണ്ട്. പുലരുവോളം നീളുന്ന പടയണിയിൽ കാലൻ കോലങ്ങളാണ് വഴിപാടുകൾ ഏറെയെങ്കിലും ഭൈരവിക്കോലം, മറുത തുടങ്ങിയ കോലങ്ങളും വഴിപാടായി നടത്താറുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കരിമറുതക്കോലങ്ങൾ കളം നിറഞ്ഞാടി. കേരളത്തിൽ അപൂർവമായ 1001 പാള മഹാഭൈരവികോലം കാണാൻ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തുകയാണ് പതിവ്. അതിനാൽ ഇക്കുറിയും വിപുലമായ ഒരുക്കങ്ങൾ നടത്തുന്ന തിരക്കിലാണ് സംഘാടകർ. Published: 26 Mar 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുതുക്കുളങ്ങര പടയണി 1001 പാള മഹാഭൈരവിയുടെ എഴുന്നള്ളത്ത് നാളെ
M
MathrubhumiSource Link
about 2 months ago