പുതുക്കുളങ്ങര പടയണി: കരിമറുത എഴുന്നള്ളി

പുതുക്കുളങ്ങര പടയണി: കരിമറുത എഴുന്നള്ളി

M
MathrubhumiSource Link
ഓതറ : പുതുക്കുളങ്ങര പടയണിയിൽ കെട്ടിയാടുന്ന അനുഷ്ഠാന കോലമായ കരിമറുത കളത്തിൽ എഴുന്നള്ളി. കാളി-ദാരിക പോരുമായി ബന്ധപ്പെട്ടതാണീ കോലം. കരിമ്പാറ പോലെ കരുത്തുള്ളവളും ഭക്തിയും ഹാസ്യവും ഒത്തുചേരുന്നതുമായ ഭാവം. കാളിയുടെ ഭീകരരൂപത്തെയും എന്നാൽ അമ്മയുടെ വാത്സല്യത്തെയും ഒരേസമയം പ്രകടിപ്പിക്കുന്നു. കമുകിൻപാളയിൽ പച്ചനിറവും ചുട്ടികുത്തുകളും ഉപയോഗിച്ച് വരച്ചെടുക്കുന്ന ഇതിന് കുരുത്തോല മുടിയുണ്ടാകും. മറ്റ് മറുത കോലങ്ങളിൽനിന്ന് വ്യത്യസ്തമായി കറുപ്പുനിറത്തിന് മുൻതൂക്കം നൽകിയാണ്‌ കരിമറുതയെ ചിത്രീകരിക്കുന്നത്. ഇനി ഒരുദിവസംമാത്രം ശേഷിക്കേ, വഴിപാട് കോലങ്ങൾക്ക് തിരക്കേറി. ബുധനാഴ്ച രാത്രി വഴിപാട് കോലങ്ങൾ കെട്ടുന്നത് അവസാനിക്കും. 150-ഓളം കാലൻകോലം വഴിപാടുകളാണ് ഒരുപടയണി കാലത്ത് നടക്കുന്നത്. ഒരുദിവസം ഇരുപതിനും മുപ്പതിനും ഇടയിൽ. To advertise here, വെളുത്തമുണ്ടിന് മുകളിൽ ചെമ്പട്ടുടുത്ത് വാളും പന്തവും കാലപാശവും ഏന്തിയാണ് കാലൻ കോലത്തിന്റെ വരവ്. പാട്ടിലൂടെ ശിവഭഗവാനെ സ്തുതിക്കുമ്പോൾ കാലൻകോലം കാലാരിയായ ശിവനായി പകർന്നാട്ടം നടത്തുകയാണ്. പുതുക്കുളങ്ങര പടയണിയിൽ കാലൻകോലം അവതരിപ്പിക്കുന്ന കലാകാരൻ മനയോലകൊണ്ടുള്ള പച്ചച്ചായം കഥകളിയിലേതുപോലെ മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് സവിശേഷതയാണ്. Published: 25 Mar 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതുക്കുളങ്ങര പടയണി: കരിമറുത എഴുന്നള്ളി — Mathrubhumi | Boo… | Boolokam