പുതുക്കുളങ്ങര പടയണി: കാലൻകോലം എഴുന്നള്ളി

പുതുക്കുളങ്ങര പടയണി: കാലൻകോലം എഴുന്നള്ളി

M
MathrubhumiSource Link
ഓതറ : രാവിനെ പകലാക്കുന്ന താളമേള വിസ്മയം തീർക്കുന്ന പുതുക്കുളങ്ങര പടയണി നാലുനാളുകളോടെ അവസാനിക്കും. അശ്വതിനാൾ മുതൽ ആരംഭിച്ച വഴിപാട് കോലങ്ങൾ ബുധനാഴ്ച മകീര്യം നാളിൽ തീരും. കാലൻകോലങ്ങളാണ് ഇവയിൽ ഏറെയും. മാർക്കണ്ഡേയ ചരിത്രമാണ് കാലൻകോലം തുള്ളുന്ന പാട്ടിന്റെ ഇതിവൃത്തം. തളരാത്ത കായബലവും ചടുലതയും മേളത്തിന്റെയും ആർപ്പിന്റെയും അകമ്പടിയും ഭീതിജനകമായ അന്തരീക്ഷമാണ് കാലൻകോലത്തിന്റേത്. To advertise here, ഭദ്രകാളിയുടെ വിരാടരൂപ സങ്കല്പത്തിലുള്ള ഭൈരവിക്കോലം. വഴിപാടുകോലമായിതും കളത്തിലെത്തുകണ്ടായി. ചെറുഭൈരവിക്കോലങ്ങൾ കഴിഞ്ഞദിവസങ്ങളിൽ എഴുന്നള്ളിയിരുന്നു. പച്ചപ്പാള ചെത്തിമിനുക്കി കൂട്ടിച്ചേർത്തുണ്ടാക്കുന്ന പ്രതലത്തിൽ മുകളിലേക്ക് കൂർത്തിരിക്കുന്ന കമുകിൻ വാരികളുടെ ചട്ടത്തിൽ കുരുത്തോല അല്ലികളുടെ അലങ്കാരത്തിലാണ് ഭൈരവിക്കോലം ഒരുക്കുന്നത്. 101-പാളയുടെ ഭൈരവിക്കോലം തുള്ളുന്നയാൾ തലയിലേറ്റിയാണ് തുള്ളുന്നത്. പാളയുടെയും മറ്റും ഭാരംകാരണം ക്ലേശകരമായ അവതരണമാകുന്നു. ‘സരസ്വതിയേ...’ എന്ന് തുടങ്ങുന്ന പാട്ടിന്റെ താളത്തിന് ചുവടുവെയ്ക്കുന്ന ഭൈരവിക്കോലത്തിന് സഹായമായി അടുത്തുതന്നെ മറ്റു കലാകാരന്മാരും നിലയുറപ്പിക്കും. 27-ന് പുലർച്ചെ എത്തുന്ന 1001-പാളയുടെ മഹാഭൈരവിക്കോലത്തോടെ പടയണി സമാപിക്കും. Published: 24 Mar 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതുക്കുളങ്ങര പടയണി: കാലൻകോലം എഴുന്നള്ളി — Mathrubhumi | Bo… | Boolokam