പുതുക്കുളങ്ങര വലിയ പടയണി കാലൻ കോലം വഴിപാട് തുടങ്ങുന്നു

പുതുക്കുളങ്ങര വലിയ പടയണി കാലൻ കോലം വഴിപാട് തുടങ്ങുന്നു

M
MathrubhumiSource Link
ഓതറ : പുതുക്കുളങ്ങരയിൽ വലിയ പടയണിയിൽ കാലൻകോലം ശനിയാഴ്ച മുതൽ കളത്തിൽ എഴുന്നള്ളും. മാർക്കണ്ഡേയ ചരിത്രമാണ് കാലൻകോലം തുള്ളുന്ന പാട്ടിന്റെ ഇതിവൃത്തം. തളരാത്ത കായബലവും ചടുലതയും ഒപ്പം മേളത്തിന്റെയും ആർപ്പിന്റെയും അകമ്പടിയും ചേരുമ്പോൾ ഭീതിജനകമായ അന്തരീക്ഷമാണ് കാലൻ കോലത്തിന്റേത്. വഴിപാട് കോലങ്ങളിൽ ഏറെയും കാലൻ കോലമാണ്. തൻകരവരവ്, തപ്പുമേളം, കാപ്പൊലി, ഏറ്റുകാപ്പൊലി, പുലവൃത്തം താവടിതുള്ളൽ, നിരത്തിത്തുള്ളൽ എന്നീയോടെയാണ് പടയണി ചടങ്ങുകൾ. To advertise here, കഴിഞ്ഞദിവസം ഭൈരവിയും കാലയക്ഷിയും സുന്ദരയക്ഷി കോലവും കളത്തിലെത്തി. മാതൃസങ്കല്പമായ ഭൈരവിക്കോലം സർവൈശ്വര്യങ്ങൾക്കും വേണ്ടിയാണ്. പക്ഷി രണ്ട്, മറുത, മാടൻ, യക്ഷി കോലങ്ങളും എഴുന്നള്ളി. Published: 21 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതുക്കുളങ്ങര വലിയ പടയണി കാലൻ കോലം വഴിപാട് തുടങ്ങുന്നു — Ma… | Boolokam