രാമനാട്ടുകര : പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിപ്രകാരം നവീകരിക്കുന്ന പാറമ്മൽ-പുതുക്കോട് റോഡിൽ നവീകരണത്തിന് മുന്നോടിയായി പഴയ റോഡിന്റെ ടാറിങ് പൊളിക്കുന്ന പണി തുടങ്ങി. പാറമ്മൽ ജങ്‌ഷനിൽ നിന്നാണ് റോഡ് പൊളിക്കാൻ തുടങ്ങിയത്. To advertise here, റോഡിലെ നിലവിലുള്ള ടാറിങ് പൂർണമായും നീക്കംചെയ്ത് മണ്ണിട്ടുയർത്തിയശേഷം മെറ്റലിങ് നടത്തും. പാറമ്മൽ ജങ്ഷനിൽനിന്ന് ഏകദേശം ഒരുകിലോമീറ്റർ ദൂരം റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനാണ് തീരുമാനം. 4.10 കോടി രൂപ ചെലവിൽ 3.4 കിലോമീറ്റർ ദൂരമാണ് ആധുനികരീതിയിൽ നവീകരിക്കുന്നത്. റോഡിലെ കലുങ്കിന്റെ നിർമാണങ്ങൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ, ഓട നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. എട്ടുമീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിലെ നിലവിലുള്ള വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാൻ അഞ്ചുമാസം മുൻപ് പണമടച്ചെങ്കിലും പ്രവൃത്തി ഇപ്പോഴും തുടരുകയാണ്. 11 മീറ്റർ ഉയരമുള്ള ഇരുമ്പുതൂൺ ലഭ്യമല്ലാത്തതായിരുന്നു ആദ്യത്തെ തടസ്സം. അതു ലഭ്യമായപ്പോൾ കനത്ത ചൂടിൽ സ്ഥിരമായി വൈദ്യുതി ഓഫ് ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ദുരിതമുണ്ടാക്കുന്നതിനാൽ ഇടവിട്ടാണ് പ്രവൃത്തി നടത്തുന്നത്. ജലഅതോറിറ്റിയുടെ പൈപ്പ് മാറ്റാൻ പണമടച്ചപ്പോഴേക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ അതും മാറ്റിയിട്ടില്ല. പ്രത്യേകാനുമതിക്കുവേണ്ടി കളക്ടർക്ക് അപേക്ഷ നൽകിയിരിക്കുകയാണ് ജല അതോറിറ്റി. ജൂണിൽ കാലവർഷം തുടങ്ങാനിരിക്കെ ടാറിങ് വളരെ വേഗത്തിൽ പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡുനിർമാണകമ്മിറ്റി കഴിഞ്ഞദിവസം ബന്ധപ്പെട്ട എൻജിനിയർമാരെ നേരിട്ടുകണ്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. റോഡുനിർമാണകാലാവധി രണ്ടുതവണ നീട്ടിയിട്ടും പണി 40 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. Published: 19 Apr 2026, 03:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുതുക്കോട് റോഡ് നവീകരണം: പഴയ റോഡ് പൊളിക്കാൻ തുടങ്ങി
M
MathrubhumiSource Link
21 days ago