പുതുക്കോട്-പാറമ്മൽ റോഡ് നവീകരണം പാതിവഴിയിൽ

പുതുക്കോട്-പാറമ്മൽ റോഡ് നവീകരണം പാതിവഴിയിൽ

M
MathrubhumiSource Link
രാമനാട്ടുകര : വിവിധവകുപ്പുകളുടെ ഏകോപനമില്ലാത്തതും കരാറുകാരന്റെ അനാസ്ഥയുംമൂലം പാറമ്മൽ-പുതുക്കോട്-ദാനഗ്രാം റോഡ് നവീകരണം തുടങ്ങിയ അവസ്ഥയിൽ തന്നെ. റോഡ് നിർമാണ കരാർ കാലാവധി രണ്ടുതവണ നീട്ടി നൽകിയിട്ടും പ്രവൃത്തിയുടെ 25 ശതമാനം പോലും പൂർത്തിയാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല. To advertise here, പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതി പ്രകാരം 4.10 കോടി രൂപ ചെലവിൽ 3.4 കിലോമീറ്റർ ദൂരമാണ് ആധുനികരീതിയിൽ നിർമിക്കുന്നത്. 2025 ഡിസംബർ മാസത്തിൽ റോഡിന്റെ നിർമാണം 10 ശതമാനം പോലും പൂർത്തിയാകാത്തതിനാൽ 2026 മാർച്ച്‌ 31 വരെ കരാർ കാലാവധി നീട്ടിക്കൊടുത്തിരുന്നു. എന്നാൽ റോഡ് നവീകരണപ്രവൃത്തി കരാറെടുത്ത ആളുടെ അനാസ്ഥയും വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ്‌ എന്നീ വകുപ്പുകളുടെ ഏകോപനമില്ലാത്തതുംമൂലം റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. എട്ടു മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിലെ നിലവിലുള്ള വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാൻ നാലുമാസം മുൻപ് 16.9 ലക്ഷം രൂപ അടച്ചുവെങ്കിലും കുറച്ചു തൂണുകൾ മാത്രമാണ് മാറ്റിയത്. 11 മീറ്റർ നീളമുള്ള ജി.ഐ. തൂണിന്റെ ക്ഷാമംമൂലം ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ബോർഡിന്റെ തിരൂർ, കോഴിക്കോട് സബ് ഡിവിഷനുകളിൽ ഒന്നും തന്നെ 11 മീറ്റർ ഉയരമുള്ള തൂൺ ലഭ്യമല്ല. ഇത് എന്ന് ലഭിക്കുമെന്ന് വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥർക്കും ഒരു നിശ്ചയവും ഇല്ല. നവീകരണ പ്രവർത്തനം നടക്കുന്ന റോഡിലെ ജല അതോറിറ്റി പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ 5.09 ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയെങ്കിലും തുക ഇതുവരെ കരാറുകാരൻ അടച്ചിട്ടില്ല. അതിനാൽ റോഡിലെ പൈപ്പുകളും മാറ്റി സ്ഥാപിച്ചിട്ടില്ല. റോഡിന്റെ പലഭാഗങ്ങളിൽ ഓട നിർമിച്ചിട്ടുണ്ട്. അഞ്ച് കലുങ്കിന്റെ നിർമാണവും പാതിവഴിയിലാണ്. റോഡ് തകർന്നതോടെ ഇതിലൂടെയുള്ള ഗതാഗതം ദുസ്സഹമായി. ഏഴ് വർഷത്തോളമായി നാട്ടുകാർ കമ്മിറ്റി രൂപവത്‌കരിച്ചു ശ്രമദാനം നടത്തിയാണ് റോഡ് വീതികൂട്ടാനുള്ള സ്ഥലം നേടിയെടുത്തത്. ഇതിൽത്തന്നെ രണ്ടു പേർ ഇനിയും സ്ഥലം വിട്ടുകൊടുക്കാനുണ്ട്. ദാനഗ്രാം, മേലേ പുതുക്കോട്, പെരിങ്ങാവ് എന്നിവിടങ്ങളിൽനിന്ന് ആറുവരിപ്പാതയിലേക്ക് എളുപ്പത്തിലെത്താനുള്ള റോഡാണിത്. കാലവർഷം തുടങ്ങുന്നതിനു മുൻപ് റോഡ് നവീകരണം പൂർത്തിയായിട്ടില്ലെങ്കിൽ നാട്ടുകാർ ദുരിതത്തിലാകും. ജല അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള തുകയുടെ ചെക്ക് തിങ്കളാഴ്ച നൽകിയെന്നും പണി മേയ് മാസത്തിനുള്ളിൽ തീർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ഡി.ആർ.ഡി.എ. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. Published: 17 Mar 2026, 04:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതുക്കോട്-പാറമ്മൽ റോഡ് നവീകരണം പാതിവഴിയിൽ — Mathrubhumi |… | Boolokam