ചെന്നൈ : പുതുച്ചേരിയിൽ ഭരണം നടത്തുന്ന എൻ.ഡി.എ. സീറ്റുവിഭജനം പൂർത്തിയാക്കി. ഇതനുസരിച്ച് എൻ.ആർ. കോൺഗ്രസ് 16 സീറ്റിലും ബി.ജെ.പി. 10 സീറ്റിലും മത്സരിക്കും. എ.ഐ.എ.ഡി.എം.കെ.യ്ക്കും ലക്ഷ്യ ജനനായക കക്ഷിക്കും രണ്ടുസീറ്റുവീതം അനുവദിച്ചു. To advertise here, മുഖ്യമന്ത്രി എൻ. രംഗസാമി, കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് സീറ്റുധാരണയുണ്ടായത്. നേരത്തേ മാണ്ഡവ്യയെ കാണാൻ രംഗസാമി വിസമ്മതിച്ചത് സഖ്യം തകരാൻ പോവുകയാണെന്ന പ്രതീതി പരത്തിയിരുന്നു. ലോട്ടറിരാജാവ് സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ നേതൃത്വംനൽകുന്ന ലക്ഷ്യ ജനനായക കക്ഷി(എൽ.ജെ.കെ)യെ മുന്നണിയിലെടുക്കാനുള്ള ബി.ജെ.പി. നീക്കത്തിൽ പ്രതിഷേധിച്ചാണ് രംഗസാമി ചൊവ്വാഴ്ചത്തെ ചർച്ച ബഹിഷ്‌കരിച്ചത്. എന്നാൽ, പിന്നീട് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വഴങ്ങുകയായിരുന്നു. പുതുച്ചേരിയിലെ 30 അംഗ സഭയിൽ 16 സീറ്റിൽ എൻ.ആർ. കോൺഗ്രസും 14 സീറ്റിൽ ബി.ജെ.പി.യും മത്സരിക്കാൻ നേരത്തേതന്നെ ധാരണയായതാണ്. അണ്ണാ ഡി.എം.കെ. ഉൾപ്പെടെയുള്ള കക്ഷികൾക്ക് ബി.ജെ.പി.യുടെ വിഹിതത്തിൽനിന്നു സീറ്റു നൽകാമെന്നായിരുന്നു ധാരണ. എന്നാൽ, എൽ.ജെ.കെ.യെ അതിൽ ഉൾപ്പെടുത്താൻ പറ്റില്ലെന്നായിരുന്നു രംഗസാമിയുടെ നിലപാട്. ചൊവ്വാഴ്ചത്തെ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത് എന്നാണ് അറിയുന്നത്. നിലവിലുള്ള സഭയിൽ എൻ.ആർ. കോൺഗ്രസിന് 10 സീറ്റും ബി.ജെ.പി.ക്ക് ആറു സീറ്റുമാണുള്ളത്. 2011-ൽ കോൺഗ്രസ് പിളർന്നുണ്ടായ എൻ.ആർ. കോൺഗ്രസിന്റെ രംഗസ്വാമി ആ വർഷം അണ്ണാ ഡി.എം.കെ.യുമായുള്ള സഖ്യത്തിലൂടെയാണ് ഭരണം പിടിച്ചത്. 2021-ൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി രംഗസാമി വീണ്ടും മുഖ്യമന്ത്രിയായി. Published: 21 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
