ചെങ്ങന്നൂർ : പുത്തൻകാവ് സെയ്‌ന്റ്് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന ആറാം മാർത്തോമ, എട്ടാം മാർത്തോമ, പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് എന്നീവരുടെ സംയുക്തഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തീർഥാടക സംഗമം നടത്തി. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. തോമസ് വർഗീസ് അമയിൽ അധ്യക്ഷനായി. To advertise here, ജോഷ്വാ മാർ നിക്കോദിമോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, ഫാ. ജിജോ കണ്ണാട്ട്, ട്രസ്റ്റി ജോസ് കെ. ജോർജ്, സെക്രട്ടറി ജോർജ് വർഗീസ്, ജനറൽ കൺവീനർ സുനിൽ പി. ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ ബഥേൽ അരമനയിൽ നിന്നുള്ള പ്രധാന റാസയും വിവിധ പള്ളികളിൽ നിന്നുള്ള പദയാത്രകളും വൈകീട്ട് പള്ളിയിലെത്തി. ആറാട്ടുപുഴ സെയ്ന്റ്് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നുള്ള പദയാത്രയ്ക്ക് മദ്രാസ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് നേതൃത്വം നൽകി. വെള്ളിയാഴ്ച ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ കുർബാന അർപ്പിക്കും. 10.30-ന് പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ ചരമ പ്ലാറ്റിനം ജൂബിലി സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. കൊല്ലകൽ ദേവകിയമ്മയ്ക്ക് ആറാം മാർത്തോമ അവാർഡ് സമ്മാനിക്കും. Published: 17 Apr 2026, 02:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുത്തൻകാവ് സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ തീർഥാടക സംഗമം
M
MathrubhumiSource Link
23 days ago