പുത്തൻകുരിശിൽ കാതോലിക്കാ ദിനാചരണം

പുത്തൻകുരിശിൽ കാതോലിക്കാ ദിനാചരണം

M
MathrubhumiSource Link
കോലഞ്ചേരി : പുത്തൻകുരിശ് സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്ന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കാതോലിക്കാ ദിനാചരണം നടത്തി. എല്ലാവർഷവും വലിയ നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ചയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ സഭാദിനം കാതോലിക്കാദിനമായി ആചരിക്കുന്നത്. വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. സണ്ണി വർഗീസ് പുന്നച്ചാലിൽ സഭയുടെ പതാക ഉയർത്തി. തുടർന്ന് സഭാ പ്രതിജ്ഞയും സഭയ്ക്കുവേണ്ടി പ്രത്യേക പ്രാർഥനകളും നടന്നു. ട്രസ്റ്റി ഗ്ലാഡ്‌സൺ ചാക്കോ കുഴിവേലിൽ സെക്രട്ടറി മാർട്ടിൻ കണ്ണേത്ത് യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം പേൾ കണ്ണേത്ത്, യുവജന പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി ജോർജ് ബാജി, അനൂപ് ചുമ്മാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. To advertise here, Published: 23 Mar 2026, 12:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുത്തൻകുരിശിൽ കാതോലിക്കാ ദിനാചരണം — Mathrubhumi | Boolokam | Boolokam