വരാപ്പുഴ : വരാപ്പുഴ പഞ്ചായത്തിലെ പുത്തൻപള്ളി വലിയ തോട്ടിൽ അറവുശാലമാലിന്യം തള്ളുന്നതായി പരാതി. ഇതിൽനിന്നും വമിക്കുന്ന ദുർഗന്ധം മൂലം പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. To advertise here, അർധരാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് ഇവിടെ മാലിന്യം തള്ളുന്നത്. ദേശീയപാതയിൽ പുത്തൻപള്ളി- മണ്ണംതുരുത്ത്, വരാപ്പുഴ ടൗൺ എന്നിവിടങ്ങളിലുള്ള പാലങ്ങളിൽനിന്നുമാണ് തോട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചുപോകുന്നത്. കടുത്തവേനലിൽ തോടിന്റെ ഒഴുക്ക് കുറഞ്ഞതിനാൽ മാലിന്യം കെട്ടിക്കിടന്ന് പുഴുവരിക്കുന്ന നിലയിലാണ്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് പരിസരത്തുകഴിയുന്നവർ ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജെ. ജോമോൻ എന്നിവർ പറഞ്ഞു. Published: 22 Mar 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുത്തൻപള്ളി വലിയ തോട്ടിൽ അറവുശാലമാലിന്യം തള്ളുന്നു
M
MathrubhumiSource Link
about 2 months ago