പുനലൂരിലും ഒറ്റക്കല്ലിലും സ്വകാര്യ പുരയിടത്തിൽ തീപ്പിടിത്തം

പുനലൂരിലും ഒറ്റക്കല്ലിലും സ്വകാര്യ പുരയിടത്തിൽ തീപ്പിടിത്തം

പുനലൂർ :നഗരത്തിനടുത്തും ഒറ്റക്കല്ലിലും സ്വകാര്യപുരയിടത്തിൽ തീപ്പിടിത്തം. ആളപായമില്ല. പുനലൂരിൽ കോമളംകുന്ന് പട്ടാണിമലയിലെ ഒന്നരയേക്കറോളം വരുന്ന ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പന്ത്രണ്ടരയോടെയാണ് സംഭവം. തീപിടിത്തകാരണം വ്യക്തമല്ല. To advertise here, പുനലൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അജയകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. സ്ഥലത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തെന്മല :ഒറ്റക്കൽ മാഞ്ചിയംകുന്നിൽ ജനവാസമേഖലയോടു ചേർന്ന്‌ റബ്ബർ മുറിച്ചുമാറ്റിയ കാടുപിടിച്ച സ്ഥലത്താണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. തീയും പുകയും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ വാർഡ് അംഗം സന്തോഷിനെ അറിയിച്ചു. തുടർന്ന് വാർഡ് അംഗവും നാട്ടുകാരും രണ്ടുമണിക്കൂറോളം പ്രയത്നിച്ച് തീ കെടുത്തുകയായിരുന്നു. വള്ളിപ്പടർപ്പു നിറഞ്ഞ ഇവിടെ തീപിടിത്തമുണ്ടായത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. കാടുപിടിച്ച റബർതോട്ടങ്ങൾ ഉൾപ്പെടെയുള്ള പറമ്പുകൾ കടുത്ത വേനലിൽ തീപിടിത്തഭീഷണിയിലാണ്. കാടുകയറിയ സ്വകാര്യഭൂമി വന്യമൃഗങ്ങളുടെ കേന്ദ്രമാകുന്നതും നാട്ടുകാർക്ക് ഭീഷണിയാകുന്നുണ്ട്. Published: 19 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുനലൂരിലും ഒറ്റക്കല്ലിലും സ്വകാര്യ പുരയിടത്തിൽ തീപ്പിടിത്തം… | Boolokam