പുനലൂരിൽ വീണ്ടും മോഷണം;ജനം ഭീതിയിൽ

പുനലൂരിൽ വീണ്ടും മോഷണം;ജനം ഭീതിയിൽ

കലയനാട്ട് കഴിഞ്ഞരാത്രി മൂന്നിടത്ത് മോഷണം To advertise here, പുനലൂർ :ചെറിയ ഇടവേളയ്ക്കുശേഷം പുനലൂരിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. കലയനാട് ചൂരോട് ഭാഗത്ത് മൂന്നു വീടുകളിൽ കഴിഞ്ഞരാത്രി മോഷണം നടന്നു. ചൂരോട് സ്വദേശികളായ ദീപു, സുഗുണൻ, പോൾ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ അർദ്ധരാത്രി മോഷണം നടന്നത്. ദീപുവിന്റെ വീട്ടിലെത്തിയ മോഷ്ടാക്കൾ ഇവിടെനിന്നു സൈക്കിൾ മോഷ്ടിച്ചു. തൊട്ടുപിന്നാലെ സുഗുണന്റെ വീട്ടിലെത്തി ബൈക്ക് കവർന്നു. ഇതിനിടെ ശബ്ദം കേട്ടുണർന്ന സുഗുണൻ മോഷ്ടാക്കളെ കണ്ട് ബഹളംവെച്ചു. തുടർന്ന് ബൈക്കും സൈക്കിളും ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു. പിന്നീടാണ് പോളിന്റെ വീട്ടിൽ മോഷണം നടത്തിയത്. മുന്നിലെയും പിന്നിലെയും വാതിലുകൾ കുത്തിപ്പൊളിച്ച് ഉള്ളിൽ കയറിയ മോഷ്ടാക്കൾ ചെമ്പുപാത്രം കവർന്നു. മോഷ്ടാക്കൾ വീടുകൾക്കു മുൻപിൽ നിരീക്ഷണം നടത്തുന്നതും ബൈക്ക് കടത്തിക്കൊണ്ടു പോകുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി.ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്ഥിരമായി സ്ഥലത്ത് മോഷണം നടത്താറുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന. പുനലൂർ നഗരസഭാപ്രദേശത്ത് നാളുകളായി നിരന്തരം മോഷണം നടന്നുവരികയാണ്. കലയനാടിനടുത്ത് വാളക്കോട് പ്രദേശത്ത് ഏതാനും മാസം മുൻപ്‌ വ്യാപകമായി മോഷണം നടത്തി സ്വർണമുൾപ്പെടെ കവർന്നവരെ പിടികൂടാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ മുസാവരി പ്രദേശത്ത് ആയുധധാരികളായ മോഷ്ടാക്കൾ നാട്ടുകാരെ ആഴ്ചകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയത് ആറുമാസം മുൻപാണ്. ഇവരെയും പിടികൂടാൻ സാധിച്ചില്ല. ഒരുമാസം മുൻപ് നഗരമധ്യത്തിലെ വ്യാപാരസമുച്ചയത്തിൽ രണ്ടു കടകളിലും എം.എൽ.എ. റോഡിലെ സൈക്കിൾ വിൽപ്പനശാലയിലും മോഷണം നടന്നിരുന്നു. ഇവിടെനിന്നെല്ലാം മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ ഇതേവരെ പോലീസിനു കഴിഞ്ഞിട്ടില്ല. Published: 19 Apr 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുനലൂരിൽ വീണ്ടും മോഷണം;ജനം ഭീതിയിൽ — Mathrubhumi | Boolokam | Boolokam