പുനലൂർ തൂക്കുപാലം ഇരുട്ടിൽ; തപ്പിത്തടഞ്ഞ് സന്ദർശകർ

പുനലൂർ തൂക്കുപാലം ഇരുട്ടിൽ; തപ്പിത്തടഞ്ഞ് സന്ദർശകർ

പുനലൂർ : നേരമിരുട്ടിയാൽ വേണ്ടത്ര വെളിച്ചമില്ലാതെ, പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ പുനലൂർ തൂക്കുപാലം. ഉയർന്നുനിൽക്കുന്ന നടപ്പലകകളിൽ തട്ടിത്തടഞ്ഞ് വീഴുകയാണ് സന്ദർശകർ. പാലത്തിലെ വൈദ്യുതവിളക്കുകൾ കേടായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. To advertise here, 149 വർഷംമുൻപ് കല്ലടയാറിനു കുറുകേ നിർമിച്ച ഈ പാലം കാണാൻ ദൂരപ്രദേശങ്ങളിൽനിന്നുൾപ്പെടെ ഒട്ടേറെ സന്ദർശകരാണ് നിത്യേന എത്തുന്നത്. വൈകീട്ട് ഏഴുവരെയാണ് പ്രവേശനം. 6.30-നുശേഷം രണ്ട് കൽക്കമാനങ്ങൾക്കുമിടയിലുള്ള ഭാഗത്ത് വെളിച്ചമുണ്ടാകില്ല. ഏതാനും വർഷംമുൻപ് പാലത്തിലെ ദ്രവിച്ച പലകകളുടെ മുകളിൽ പുതിയ പലകകൾ തറച്ചിരുന്നു. വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ ഉയർന്നുനിൽക്കുന്ന ഈ പലകകളിൽ തട്ടിവീഴുകയാണ് കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ. പാലത്തിലെ വൈദ്യുതവിളക്കുകൾ തകരാറിലായിട്ട് ഏറെക്കാലമായി. ഇവ മാറ്റിസ്ഥാപിക്കണമെന്ന് സഞ്ചാരികൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പുരാവസ്തുവകുപ്പ് നടപടിയെടുത്തിട്ടില്ല. നിലവിൽ രണ്ടു കമാനങ്ങളോടും ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഏതാനും വിളക്കുകളും രണ്ടു കരയിലും സ്ഥാപിച്ചിട്ടുള്ള അലങ്കാരവിളക്കുകളിൽ ചിലതുംമാത്രമേ തെളിയുന്നുള്ളൂ. 2023-ൽ 26.88 ലക്ഷം രൂപ ചെലവഴിച്ച് പാലത്തിൽ ഏതാനും സംരക്ഷണപ്രവൃത്തികൾ പൂർത്തിയാക്കിയിരുന്നു. ലോഹഭാഗങ്ങളുടെ സംരക്ഷണം, ചായംപൂശൽ, നടപ്പലകകളുടെ സംരക്ഷണം, ദ്രവിച്ച കമ്പികളുടെ പുനഃസ്ഥാപനം, അലങ്കാര വിളക്കുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. എന്നാൽ വിളക്കുകൾ കേടായതിനുപുറമേ പാലത്തിലെ ഉരുക്ക് ഗർഡറുകൾ വീണ്ടും തുരുമ്പിച്ചുതുടങ്ങിയിട്ടുണ്ട്. പലകകളിൽ മിക്കതും ദ്രവിക്കുകയും ചെയ്തു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമയുടെ ഭരണകാലത്ത് നിർമിക്കപ്പെട്ടതാണ് തൂക്കുപാലം. സ്കോട്ട്‌ലൻഡുകാരനായ എൻജിനീയർ ആൽബർട്ട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ 1871 മുതൽ 1877 വരെയുള്ള ആറുവർഷംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 1990-ൽ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമാക്കി. Published: 18 Apr 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുനലൂർ തൂക്കുപാലം ഇരുട്ടിൽ; തപ്പിത്തടഞ്ഞ് സന്ദർശകർ — Mathru… | Boolokam