പുന്നല ടൗണും കാട്ടാനഭീതിയിൽ;നോക്കുകുത്തിയായി സൗരവേലി

പുന്നല ടൗണും കാട്ടാനഭീതിയിൽ;നോക്കുകുത്തിയായി സൗരവേലി

പത്തനാപുരം :കെ.ഐ.പി.യുടെ പ്രധാന കനാൽ മറികടന്ന് ചെമ്പ്രാമണ്ണിലെത്തി കാട്ടാന കൃഷി നശിപ്പിച്ചതോടെ പുന്നലനിവാസികൾ ഭീതിയിൽ. ഉല്ലാസ്ഭവനിൽ ശിവദാസന്റെ പുരയിടത്തിലെ കായ്ഫലമുള്ള തെങ്ങ് പിഴുതുനശിപ്പിക്കുകയായിരുന്നു. കനാൽ മറികടന്ന് ഇവിടെ കാട്ടാനയെത്തുന്നത് ആദ്യമാണ്. ആരാധനാലയങ്ങളും കച്ചവടസ്ഥാപനങ്ങളും ഉൾപ്പെടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം ഇതോടെ കാട്ടാനഭീതിയിലായി. To advertise here, ഇവിടെനിന്ന്‌ അരക്കിലോമീറ്റർ അകലെയാണ് പുന്നല ടൗൺ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ. കനാലിന്റെ മുകൾഭാഗം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. കൃഷിസമ്പന്നമായ ജനവാസമേഖല ഉൾപ്പെടുന്ന താഴ്ഭാഗത്തേക്ക് കാട്ടാന എത്തുന്നതിനു തടസ്സമായിരുന്നു കനാൽ. കടശ്ശേരിയിലെ സ്വകാര്യഭൂമിയിൽ പ്രവേശിച്ച് പുന്നല നീർപ്പാലത്തിന്റെ അടിഭാഗത്തുകൂടി കാട്ടാന മേഖലയിൽ കടന്നുവെന്നാണ് അനുമാനം. ഇതുവഴി കാട്ടാന എത്തുന്നത് തടയാൻ വർഷങ്ങൾക്കുമുൻപ് സ്വകാര്യഭൂമിയിൽ നിർമിച്ച കിടങ്ങ് നികന്നനിലയിലാണ്. കിടങ്ങ് പുനർനിർമിച്ചും തൂക്ക് സൗരവേലി ഉൾപ്പെടെയുള്ള പ്രതിരോധം തീർത്തും കാട്ടാന പുന്നല മേഖലയിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് സത്വരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സൗരവേലി പ്രവർത്തനരഹിതം :വനത്തിൽനിന്നു കാട്ടാന ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ കടശ്ശേരിയിലെ പുന്നല വനം സ്റ്റേഷനു തൊട്ടടുത്തായി സൗരവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വേലിയിലാകെ കാട് പടർന്നുകയറി പ്രവർത്തനക്ഷമമല്ലാത്ത നിലയിലാണ്. കാട്ടാന നശിപ്പിച്ച ഇരുമ്പുതൂണിനു പകരം കമ്പ് കുത്തിനിർത്തി അതിൽ കമ്പി കെട്ടിനിർത്തിയിരിക്കുകയാണ്. വേലി മറികടന്ന് വന്യമൃഗങ്ങൾക്ക് ഇതുവഴി ജനവാസമേഖലയിൽ കടക്കാനാകും. വനം ഓഫീസിന്റെ തൊട്ടടുത്തായിട്ടും കാട് നീക്കംചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പത്ത്‌ വാച്ചർമാർ ഉണ്ടായിട്ടും വൻതുക ചെലവഴിച്ച് നിർമിച്ച സൗരവേലിയിലെ കാട് നീക്കംചെയ്യാതെ അലംഭാവം കാട്ടുന്നുയെന്നാണ് നാട്ടുകാരുടെ പരാതി. Published: 23 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുന്നല ടൗണും കാട്ടാനഭീതിയിൽ;നോക്കുകുത്തിയായി സൗരവേലി — Math… | Boolokam