ആലപ്പുഴ : പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ പുരവഞ്ചിജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽക്കഴിഞ്ഞ മൂന്നാം പ്രതിയും അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ. കോളനിയിൽ അരുൺ കിച്ചുവിനെയാണ് നോർത്ത് പോലീസ് പിടികൂടിയത്. To advertise here, പുരവഞ്ചിയിൽ കയറ്റാതിരുന്നതിലുള്ള വിരോധംമൂലമാണ് സ്രാങ്കായ രാജേഷ്‌കുമാറിനെ പ്രതികൾ ആക്രമിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി. ജി.ബി. മുകേഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻദാസ്, എൻ.എസ്. വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. Published: 08 Apr 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുരവഞ്ചിജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്നാം പ്രതിയും പിടിയിൽ
M
MathrubhumiSource Link
about 1 month ago