പുരസ്കാര സമർപ്പണവും വനിതാ ദിനാഘോഷവും

പുരസ്കാര സമർപ്പണവും വനിതാ ദിനാഘോഷവും

M
MathrubhumiSource Link
ബെംഗളൂരു : സർഗധാര സാംസ്കാരസമിതി നാടകകൃത്ത് ശാർങ്ഗധരൻ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം സാംസ്കാരിക പ്രവർത്തകർ രാജഗോപാൽ മുള്ളത്തിന് സമ്മാനിച്ചു. To advertise here, പുരസ്കാരദാന ചടങ്ങിനൊപ്പം വനിതാദിനാഘോഷവും നടത്തി. പ്രസിഡന്റ് ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ 'സ്ത്രീയുടെ സാഹിത്യപഥങ്ങൾ' എന്ന വിഷയത്തിൽ എഴുത്തുകാരി ബിന്ദു പി. മേനോൻ മുഖ്യപ്രഭാഷണം നടത്തി. സുധാകരൻ രാമന്തളി, കമനീധരൻ, വിഷ്ണുമംഗലം കുമാർ, സി.എച്ച്. പത്മനാഭൻ, പീറ്റർ പോൾ, ഗീത നാരായണൻ , രതി സുരേഷ്, പി.എൽ പ്രസാദ്, കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ഗായിക ശ്രീലക്ഷ്മി ജയചന്ദ്രനെ ആദരിച്ചു. എം.കൃഷ്ണ പ്രസാദ്, വിജയൻ, വി.കെ. ഷാജി അക്കിത്തടം, പ്രദോഷ് ,കവിരാജ്, ശ്രീലക്ഷ്മി ജയചന്ദ്രൻ എന്നിവർ നാടകഗാനങ്ങൾ അവതരിപ്പിച്ചു. Published: 24 Mar 2026, 12:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുരസ്കാര സമർപ്പണവും വനിതാ ദിനാഘോഷവും — Mathrubhumi | Boolok… | Boolokam