പുറപ്പാട് അരങ്ങേറ്റവും ഉത്തരാസ്വയംവരം കഥകളിയും

പുറപ്പാട് അരങ്ങേറ്റവും ഉത്തരാസ്വയംവരം കഥകളിയും

പൊൻകുന്നം : പുതിയകാവ് ദേവസ്വത്തിലെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ നാലാം വാർഷിക ഭാഗമായി 24-ന് പുതിയകാവ് ഓഡിറ്റോറിയത്തിൽ പുറപ്പാട് അരങ്ങേറ്റവും ഉത്തരാസ്വയംവരം കഥകളിയും നടത്തും. To advertise here, വൈകീട്ട് 6.30-ന് കളിവിളക്ക് തെളിക്കും. കലാമണ്ഡലം ഭാഗ്യനാഥിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച ഇടുക്കി സ്വരാജ് സ്വദേശിനി ലക്ഷ്മി മധുവാണ് പുറപ്പാടിൽ അരങ്ങേറ്റം നടത്തുന്നത്. നന്ദന എസ്.കൃഷ്ണ, അമൃതവർഷിണി എന്നിവരും പുറപ്പാടിലുണ്ട്. ഏഴിന് ഉത്തരാസ്വയംവരം കഥകളി. നാട്യമണ്ഡലം ഡയറക്ടർ മീനടം ഉണ്ണിക്കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തും. നാട്യമണ്ഡല വിദ്യാർഥികളായ എച്ച്. ഗൗരിനന്ദ, അമൃതവർഷിണി, നന്ദന എസ്.കൃഷ്ണ, അഭിനവ് അശോക്, അനന്തുരാജ്, പി.എൽ. വിനായകൻ, ജെ. ദേവനാരായണൻ, എച്ച്. കൃഷ്ണനന്ദ എന്നിവരും കലാമണ്ഡലം ഉണ്ണിക്കൃഷ്ണനും വേഷമിടും. കലാമണ്ഡലം ശ്രീജിത്തും ആർ.എൽ.വി.പാലൂർ ഗണേഷുമാണ് പാട്ട്. കലാമണ്ഡലം വിനോദ്, കലാമണ്ഡലം ഹരികൃഷ്ണൻ(ചെണ്ട), കലാനിലയം ഓമനക്കുട്ടൻ, കലാമണ്ഡലം അജയ്(മദ്ദളം), കലാരംഗം കണ്ണൻ(ചുട്ടി), കേളി അനന്തകൃഷ്ണൻ കുറിച്ചി(മുഖത്തെഴുത്ത്), കുടമാളൂർ രാമപ്പണിക്കർ, നാട്യകല ഗിരീഷ്, നാട്യകല മഹേഷ്, ശ്രീരാജ് ചേർത്തല(അണിയറ) എന്നിവരാണ് മറ്റ് കലാകാരന്മാർ. കുടമാളൂർ ദേവീവിലാസം കഥകളിയോഗമാണ് ചമയം. കഥകളിയുടെ മുന്നോടിയായി ചൊവ്വാഴ്ച ചൊല്ലിയാട്ടക്കളരി നടത്തി. പൊൻകുന്നം എസ്.ഐ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുറപ്പാട് അരങ്ങേറ്റവും ഉത്തരാസ്വയംവരം കഥകളിയും — Mathrubhum… | Boolokam