പുറ്റിങ്ങൽ മീനഭരണി ഉത്സവം തുടങ്ങി

പുറ്റിങ്ങൽ മീനഭരണി ഉത്സവം തുടങ്ങി

M
MathrubhumiSource Link
പരവൂർ : പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവം തുടങ്ങി. പത്തുദ്രവ്യങ്ങൾകൊണ്ട് ദേവിക്ക് അഭിഷേകം നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആയിരത്തിലധികം ഭക്തജനങ്ങൾ പങ്കെടുത്ത സമൂഹപൊങ്കാല നടന്നു. മേൽശാന്തി ഇടുക്കി കിഴക്കേമഠം ബിനുശാന്തി പൊങ്കാല നിവേദിച്ചു. തെരളിനിവേദ്യവും നടത്തി. തുടർന്ന് ഭദ്രകാളിപൂജ, കലശം, ത്രികാലപൂജ, കിഴക്കേ ആൽത്തറയിൽ മാടൻതമ്പുരാന് വിശേഷാൽപൂജ, ദേവിക്ക് സർവാലങ്കാരപൂജ എന്നിവ നടത്തി. വൈകീട്ട് ഐശ്വര്യവിളക്കും പുറ്റിങ്ങൽ പൂപ്പടുക്കസമർപ്പണവും നടത്തി. To advertise here, രാത്രി തൃക്കൊടിയേറ്റിന് പൂതക്കുളം നീലമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി കിഴക്കേമഠം ബിനു ശാന്തിയും കാർമികത്വം വഹിച്ചു. ചൊവ്വാഴ്ച രാവിലെ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, ദേവിക്ക് നെയ്യഭിഷേകം, തേനഭിഷേകം, ഉദയാസ്തമയപൂജ, വിശേഷാൽ പൂജകൾ, വൈകീട്ട് അഞ്ചരയ്ക്ക് പൂപ്പടുക്കസമർപ്പണം, അഞ്ചരയ്ക്ക് കളരിപ്പയറ്റ് പ്രദർശനം, ഏഴിന് ആദരിക്കൽ, ഏഴിന് തിരുവാതിരക്കളി, എട്ടിന് നന്ദഗോവിന്ദം ഭജൻസ്, നൃത്തസംഗീതനാടകം എന്നിവ നടക്കും. Published: 17 Mar 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുറ്റിങ്ങൽ മീനഭരണി ഉത്സവം തുടങ്ങി — Mathrubhumi | Boolokam | Boolokam