വെള്ളറട : പനച്ചമൂട് പുലിയൂർശാല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞവും കൊടിയേറ്റ് ഉത്സവവും തുടങ്ങി. 31-ന് സമാപിക്കും. തിങ്കളാഴ്ചനടന്ന ഭാഗവതസപ്താഹയജ്ഞ ഉദ്ഘാടനസമ്മേളനം രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്.മണികണ്ഠൻ അധ്യക്ഷനായി. യജ്ഞാചാര്യൻ ശബരീനാഥ്, വി.കെ.ദീപു, കെ.ചന്ദ്രകുമാർ, അമൃതാ പ്രദീപ് എന്നിവർ പ്രസംഗിച്ചു. To advertise here, 24-ന് രാവിലെ 11.30-ന് കൊടിയേറ്റ്, രാത്രി ഒൻപതിന് കൈകൊട്ടിക്കളി. 25-ന് രാത്രി ഒൻപതിന് കൈകൊട്ടിക്കളി, ഒൻപതിന് നാട്ടിലെ പ്രതിഭകളുടെ കലാവിരുന്ന്. 26-ന് രാത്രി ഒൻപതിന് നൃത്തനൃത്ത്യങ്ങൾ, 27-ന് രാത്രി ഒൻപതിന് കൈകൊട്ടിക്കളി. 28-ന് രാത്രി 12-ന് ഉണ്ണിയൂട്ട്, വൈകീട്ട് 6.30-ന് രുക്‌മിണീസ്വയംവര ഘോഷയാത്ര, 9.30-ന് കൈകൊട്ടിക്കളി. 29-ന് രാവിലെ 10.30-ന് അവഭൃതസ്നാനം, രാത്രി ഒൻപതിന് ഭജൻസ്. 30-ന് രാത്രി 7.15-ന് കൈകൊട്ടിക്കളി, 8.30-ന് കരോക്കെ ഗാനമേള. 31-ന് രാവിലെ 10-ന് ആറാട്ട്, രാത്രി ഏഴിന് ഭജന. ഉത്സവദിവസങ്ങളിൽ മറ്റ് വിശേഷാൽപൂജകൾ, അന്നദാനം എന്നിവയുണ്ട്. Published: 24 Mar 2026, 01:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുലിയൂർശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹവും കൊടിയേറ്റ് ഉത്സവവും
M
MathrubhumiSource Link
about 2 months ago