കഴക്കൂട്ടം : പുലർച്ചെ വീട് കത്തിനശിച്ചു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വയോധികയെ നാട്ടുകാർ രക്ഷിച്ചു. കഴക്കൂട്ടം കുമഴിക്കര പുതുവൽ പുത്തൻവീട്ടിൽ റാബിയത്ത് ബീവി(65) ആണ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടസമയം വീട്ടിൽ റാബിയത്ത് ബീവി ഒറ്റയ്ക്കായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. റാബിയത്ത് ബീവി ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിനുള്ളിൽ തീപടർന്നത്. തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഉടൻ ഓടിയെത്തി റാബിയത്ത് ബീവിയെ വിളിച്ചുണർത്തി പുറത്തെത്തിക്കുകയായിരുന്നു. To advertise here, ഇവരുടെ മകനും ഓട്ടോ ഡ്രൈവറുമായ സുധീർ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഷീറ്റ് മേഞ്ഞ വീടായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഫ്രിഡ്ജ്, അലമാരകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ തീപ്പിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാർഡ് കൗൺസിലർ അനു ജി. പ്രഭ എത്തി റാബിയത്ത് ബീവിയെ ബന്ധുവീട്ടിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. Published: 15 Mar 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുലർച്ചെ വീടിനു തീപിടിച്ചു, വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
M
MathrubhumiSource Link
about 2 months ago