ചെറുപുഴ : പുളിങ്ങോം മഖാം ഉറൂസ് വ്യാഴാഴ്ച മുതൽ 13 വരെ നടക്കും. രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയർമാൻ പി.അബ്ദുറസാഖ് ഹാജി പതാക ഉയർത്തും. വൈകീട്ട് 4.30-ന് കടയക്കര പള്ളി സന്ദർശനം 7.30-ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാ ദഫും ഇശൽവിരുന്നും. To advertise here, 10-ന് ഉച്ചയ്ക്ക് 1.30-ന് ഖത്തം ദുആയ്ക്ക് മജ്‌ലിസ് മുഹമ്മദ് ജുനൈദ് തങ്ങൾ അൽ ബുഖാരി മാട്ടൂൽ നേതൃത്വം നൽകും. വൈകീട്ട് ഏഴിന് ദിക്റ് ഹൽഖക്ക് പാണക്കാട് സയ്യിദ് മുഖ്‌താറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 11-ന് രാവിലെ 10-ന് കുരുടൻചാൽ ശുഹദാക്കളുടെ മഖ്‌ബറ സിയാറത്ത്, വൈകീട്ട് അഞ്ചിന് സൗഹൃദസംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ, ഫാറൂഖ് ന ഈമി അൽ ബുഖാരി കൊല്ലം പ്രഭാഷണം നടത്തും. 12-ന് ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം. വൈകീട്ട് ഏഴിന് സനദ്ദാന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ പ്രഭാഷണം നടത്തും. പി.കെ.അബൂബക്കർ ഫൈസി, സയ്യിദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി പട്ടാമ്പി, ഇബ്രാഹിം ഖലീൽ ഹുദവി കാസർകോട്, ബംബ്രാണ അബ്ദുൽ ഖാദിർ മുസ്‌ലിയാർ പങ്കെടുക്കും. 13-ന് വൈകീട്ട് ഏഴിന് സമാപന മൗലിദ് പാരായണവും ഇഷ്ഖ് മജ്‌ലിസും. അൻവറലി ഹുദവി മലപ്പുറം നേതൃത്വം നൽകും. ഉറൂസ് കമ്മറ്റി ചെയർമാൻ പി.അബ്ദുൽ റസാഖ് ഹാജി, കൺവീനർ അബ്ദുൽ ജലീൽ, ട്രഷറർ ടി.വി.സഫ്‌വാൻ, പ്രചാരണ കമ്മിറ്റി ചെയർമാൻ സാദിഖ് പുളിങ്ങോം, കമ്മിറ്റിയംഗം കെ.ജലീൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പുളിങ്ങോം മഖാം ഉറൂസ് നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
M
MathrubhumiSource Link
about 1 month ago