പുഴകൾ മെലിഞ്ഞു; ജലക്ഷാമത്തിലേക്ക് നാട്...

പുഴകൾ മെലിഞ്ഞു; ജലക്ഷാമത്തിലേക്ക് നാട്...

M
MathrubhumiSource Link
പുത്തിഗെ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുഴകളുള്ള കാസർകോട് വീണ്ടും ജലക്ഷാമത്തിലേക്ക്. വേനൽ കടുത്ത് കൊടും ചൂടിൽ പുഴകൾ വറ്റിവരണ്ടതോടെ കുടിവെള്ളക്ഷാമവുമായി മലയോര നിവാസികൾ. പുത്തിഗെ, അംഗഡിമൊഗർ, പെർമുദെ എന്നിവിടങ്ങളിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ജലനിധി പദ്ധതി പ്രകാരമാണ് പുത്തിഗെ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ജലവിതരണം നടക്കുന്നത്. 46 ഗുണഭോക്തൃ ഗ്രൂപ്പുകളെ അടിസ്ഥാനമാക്കി പദ്ധതി കാര്യക്ഷമമായി നടന്നിരുന്നുവെങ്കിലും നിലവിൽ മൂന്ന് ഗ്രൂപ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. To advertise here, ഷിറിയ പുഴയിൽനിന്നാണ് പദ്ധതിക്കാവശ്യമായ കുടിവെള്ളം സംഭരിക്കുന്നത്. മിക്ക ഗുണഭോക്താക്കളും കുഴൽ ക്കിണറിനെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് ജലനിധി പദ്ധതിയുടെ താളംതെറ്റാൻ തുടങ്ങിയത്. കൃഷിയാവശ്യത്തിനും വെള്ളമില്ല. പുഴകളിൽ വേനൽക്കലത്ത്‌ കിണർ കുഴിച്ച്‌ മോട്ടോർ സ്ഥാപിച്ചാണ് പുഴയോരത്തെ കർഷകർ കൃഷിയാവശ്യത്തിനായി വെള്ളമെടുത്തിരുന്നത്. ആവശ്യത്തിനനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്ന രീതിയിലാണ് കിണറുകളിലെ സ്ലാബുകൾ പണിയുന്നത്. ഷിറിയ പുഴയുടെ പുത്തിഗെ, അംഗഡിമൊഗർ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഒട്ടേറെ കിണറുകളും സ്ലാബുകളും കാണാം. പുഴകൾ നേരത്തെ വറ്റിവരളാൻ തുടങ്ങിയതോടെ കർഷകരും പ്രതിസന്ധിയിലായി. പഞ്ചായത്തിൽ ഹെക്ടർ കണക്കിന് സ്ഥലത്താണ് കവുങ്ങ്, തെങ്ങ് കൃഷിയുള്ളത്. പുഴകളിൽ മോട്ടോർ സ്ഥാപിച്ച് കൃഷി യാവശ്യത്തിന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതിയും അടുത്ത കാലത്തായി ഉണ്ടായിരുന്നു. കൃഷിഭവനുമായി ബന്ധപ്പെട്ട് കർഷകർക്ക് ലഭിക്കുന്ന സൗജന്യ വൈദ്യുതിയും ഇത്തരം കർഷകർക്ക് തഴയപ്പെടുന്നതായും നേരത്തെ പരാതിയുണ്ടായി. Published: 27 Mar 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുഴകൾ മെലിഞ്ഞു; ജലക്ഷാമത്തിലേക്ക് നാട്... — Mathrubhumi | B… | Boolokam