മൊഗ്രാൽ പുത്തൂർ (കാസർകോട്: കുഡ്‌ലു വില്ലേജ് പരിധിയിൽ ബി.എൽ.ഒ. ചുമതല വഹിക്കുന്ന അധ്യാപകൻ പുഴയിൽ ചാടി. അവശനിലയിൽ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൊഗ്രാൽ പുത്തൂരിലെ ബി.മുഹമ്മദ് സവാദ് (32) ആണ് മരിച്ചത്. ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അറബിക് അധ്യാപകനാണ്. ജോലിസമ്മർദമാണ് മരണകാരണമെന്നാരോപിച്ച് നാട്ടുകാർ ആശുപത്രിയിൽ ബഹളംവെച്ചിരുന്നു. എന്നാൽ സവാദ് ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ആർ.ഡി.ഒ. ബിനു ജോസഫ്, എ.എസ്.പി. അച്യുത് അശോക് എന്നിവരെത്തി വിശദമായ അന്വേഷണം ഉറപ്പുനൽകിയാണ് പ്രശ്നം പരിഹരിച്ചത്. To advertise here, മൊഗ്രാൽ പാലത്തിൽ സവാദിന്റെ സ്കൂട്ടർ നിർത്തിയിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ രണ്ടുതോണികൾക്കിടയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ജോലികൾ മാർച്ച് 21-ന് മുൻപായി പൂർത്തിയാക്കി നൽകാൻ ഇദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായി സുഹൃത്തുക്കളായ അധ്യാപകർ പറഞ്ഞു. പെരുന്നാളായതിനാൽ സാവകാശം നൽകണമെന്ന് വാക്കാൽ അപേക്ഷിച്ചിരുന്നെങ്കിലും അനുവദിച്ചില്ലെന്നും പറയുന്നു. എന്നാൽ മുഹമ്മദ് സവാദ് മികച്ച രീതിയിൽ പ്രവർത്തിച്ച ബൂത്തുതല ഉദ്യോഗസ്ഥനാണെന്ന് തഹസിൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. പിതാവ്: ഷാഫി (തപാൽ ഓഫീസ്). മാതാവ്: ഫൗസിയ. സഹോദരങ്ങൾ: ഫാറൂഖ് കടവത്ത് (കെ.എസ്.ഇ.ബി. വൊർക്കാടി സെക്ഷൻ), സഫ്‌വാന, സഫരി, സഷ. (ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഇത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ്‌ലൈനിൽ വിളിക്കുക. ടോൾഫ്രീ നമ്പർ: 1056, 04712 552056). Content Highlights: A 32-year-old teacher and BLO was found dead in a river in Mogral Puthur., Police recovered a suicide note citing personal reasons for the act., Locals alleged work pressure regarding voter list duties as a contributing factor., Authorities have promised a detailed investigation into the incident., Includes vital mental health helpline information for those in distress. Published: 22 Mar 2026, 06:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുഴയിൽച്ചാടിയ BLO മരിച്ചു; ജോലിസമ്മർദത്തെ തുടർന്നെന്ന് നാട്ടുകാർ, വ്യക്തിപരമായ കാരണങ്ങളെന്ന് പോലീസ്
M
MathrubhumiSource Link
about 2 months ago