പാലക്കാട് : കുളിക്കാനായി വീട്ടിൽനിന്നിറങ്ങിയയാളെ യാക്കര പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി. പടിഞ്ഞാറേയാക്കര തമ്പാട്ടിവീട്ടിൽ പ്രതീഷ് (45) ആണ് മരിച്ചത്. നിർജലീകരണമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. വയറിലും നെഞ്ചിലും ഉൾപ്പെടെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ട്. സംഭവസമയം യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സൂര്യാഘാതമോ, മറ്റ് വിഷാംശമോ ഏറ്റിട്ടുണ്ടോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാൻ പ്രതീഷിന്റെ രക്തസാംപിൾ ഉൾപ്പെടെ തൃശ്ശൂരിലെയും കാക്കനാട്ടെയും ലാബുകളിലേക്കയച്ചു. To advertise here, ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചരാവിലെ 7.30-ഓടെ കുളിക്കാനായി വീട്ടിൽനിന്നിറങ്ങിയതാണെന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞിട്ടുള്ളത്.പ്രതീഷ് പുഴയോരത്ത് കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് വിവരമറിയിച്ചതിനെ ത്തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പ്രതീഷിനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപിച്ച് വെയിലത്ത് കിടന്നതിനാൽ ശരീരത്തിൽ നിർജലീകരണമുണ്ടായിരിക്കാമെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. എങ്കിലും മരണകാരണം സ്ഥിരീകരിക്കാൻ രാസപരിശോധനയടക്കം പൂർത്തിയാവണമെന്ന് ഫൊറൻസിക് സർജൻ അറിയിച്ചു. പൊള്ളലേറ്റ ഭാഗങ്ങളിൽ നിറവ്യത്യാസമുണ്ട്. മരിച്ചശേഷം പൊള്ളലേറ്റതായിട്ടാണ് നിലവിൽ മനസ്സിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അച്ഛൻ: പരേതനായ വാസു. അമ്മ: ശാന്ത. സഹോദരി: പ്രിയ. Published: 17 Apr 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
