പുസ്തകങ്ങളോട് കൂട്ടുകൂടാം; കുട്ടികളുടെ ലൈബ്രറി വിളിക്കുന്നു

പുസ്തകങ്ങളോട് കൂട്ടുകൂടാം; കുട്ടികളുടെ ലൈബ്രറി വിളിക്കുന്നു

M
MathrubhumiSource Link
ഇന്ന്‌ അന്താരാഷ്ട്ര ബാലപുസ്തകദിനം To advertise here, തിരുവനന്തപുരം : ഡിജിറ്റൽ ലോകങ്ങളുടെയും ശീലങ്ങളുടെയുമിടയിൽ കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുകയാണ് ‌സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കുട്ടികളുടെ ലൈബ്രറി. 2005-ലാണ് കുട്ടികൾക്കു മാത്രമായുള്ള വായനശാല എന്ന ആശയം പിറവിയെടുക്കുന്നത്. സംസ്ഥാനത്തെ അപൂർവമായ ഈ വായനയിടം സ്കൂൾകുട്ടികളുടെ വായനശീലത്തെ പ്രോത്സാഹിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഏകദേശം ഒരു ലക്ഷത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. വിപുലമായ റഫറൻസും ഇവിടെ സജ്ജമാണ്. കുട്ടികൾക്ക് എളുപ്പത്തിൽ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനായി താഴ്‌ന്ന തട്ടുകളാണ് ഈ വായനമുറിയിലുള്ളത്. ഏകദേശം 5000-ത്തോളം കുട്ടികൾ സജീവ അംഗങ്ങളാണ്‌. 18 വയസ്സ് വരെയുള്ളവർക്കാണ് ഇവിടെ അംഗത്വം എടുക്കാവുന്നത്. 14 വയസ്സിനു താഴെയുള്ളവർക്ക് രക്ഷാകർത്താക്കളോടൊപ്പം വന്നും 14 വയസ്സിനു മുകളിൽ സ്വന്തമായും അംഗത്വം എടുക്കാനാവും. 100, 200, 300, 400 രൂപയ്ക്കുള്ള എ, ബി, സി, ഡി ക്ലാസുകളിലാണ്‌ അംഗത്വം കൊടുക്കുന്നത്. എടുക്കാവുന്ന പുസ്തകത്തിന്റെ എണ്ണത്തിന് അനുസരിച്ചാണ് അംഗത്വം നിശ്ചയിച്ചിരിക്കുന്നത്. ആനുകാലികങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കാനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്‌. വിശാലമായ വായനമുറിയും ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഭാഗങ്ങളിൽ പ്രത്യേക ലൈബ്രേറിയൻമാരുടെ സേവനവും ലഭിക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും ഞായറാഴ്ചകളിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയുമാണ് പ്രവർത്തനസമയം. ഡാനിഷ്‌ എഴുത്തുകാരനായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സിന്റെ ജന്മദിനമാണ്‌ അന്താരാഷ്ട്ര ബാലപുസ്തകദിനമായി ആഘോഷിക്കുന്നത്‌. വായന ഒരു സംസ്കാരമായി മാറ്റേണ്ടതിന്റെ ആവശ്യകത ഈ ദിനം ഓർമിപ്പിക്കുന്നു. Published: 02 Apr 2026, 01:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുസ്തകങ്ങളോട് കൂട്ടുകൂടാം; കുട്ടികളുടെ ലൈബ്രറി വിളിക്കുന്നു… | Boolokam