ഏപ്രിൽ 23 ലോക പുസ്തകദിനമായും പകർപ്പവകാശദിനമായും 1995 മുതൽ യുനെസ്‌കോ കൊണ്ടാടുന്നു. അവധിക്കാലത്ത് കൂട്ടുകാർ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങൾ ഈ ദിനത്തിൽ പരിചയപ്പെടാം To advertise here, പ്രഭാതദീപം സ്വാതന്ത്ര്യസമരസേനാനി, പത്രാധിപർ എന്നീ നിലകളിൽ പ്രശസ്തനാണ് കെ.പി. കേശവമേനോൻ. മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമിയുടെ സ്ഥാപകപത്രാധിപർ കൂടിയാണ്. പന്ത്രണ്ടുമുതൽ പതിനാറുവരെ വയസ്സുള്ള കുട്ടികളെയാണ് മുഖ്യമായും അദ്ദേഹത്തിന്റെ പുസ്തകം ലക്ഷ്യംവയ്ക്കുന്നതെങ്കിലും എല്ലാ പ്രായക്കാർക്കും ഈ പുസ്തകം ഉപകാരപ്പെടും. വീട്ടിലും വിദ്യാലയത്തിലും പുറത്തുമെല്ലാം എങ്ങനെ പെരുമാറണം, എന്തെല്ലാം പഠിക്കണം, മനസ്സിലാക്കണം തുടങ്ങിയ കാര്യങ്ങൾ സരസമായി അദ്ദേഹം തന്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ ആത്മകഥ 'ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ' എന്നാണ് ഗാന്ധിജിയുടെ ആത്മകഥയുടെ പേര്. തന്റെ മാതൃഭാഷയായ ഗുജറാത്തിയിലാണ് അദ്ദേഹം അതെഴുതിയത്. ഒട്ടേറെ ഭാഷകളിലേക്ക് ഇത് വിവർത്തനംചെയ്യപ്പെട്ടു. ആത്മകഥ എഴുതാനുള്ള ശ്രമമല്ല, സത്യംകൊണ്ടുള്ള വിവിധ പരീക്ഷണങ്ങളുടെ കഥ പറയുകയാണ് തന്റെ ലക്ഷ്യമെന്ന് ഈ പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം പറയുന്നു. പഞ്ചതന്ത്രം ലോകത്ത് ഏറ്റവും പ്രചാരം നേടിയിട്ടുള്ള കൃതികളിലൊന്നാണ് പഞ്ചതന്ത്രം. മൂലകൃതി സംസ്‌കൃതഭാഷയിലാണ്. അമരശക്തിരാജാവിന്റെ മക്കൾക്കുവേണ്ടി ആചാര്യനായ വിഷ്ണുശർമനാണ് ഈ കഥകൾ രചിച്ചത്. മനുഷ്യനിൽ പുലരേണ്ട നീതിബോധം, ധർമശാസ്ത്രം തുടങ്ങിയ മൂല്യങ്ങൾ കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രാജകുമാരന്മാരെ രാജ്യതന്ത്രം അഭ്യസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയെ കണ്ടെത്തൽ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ആധികാരികമായ ദർശനം ഉൾക്കൊള്ളുന്നതാണ്. ദ സ്റ്റോറി ഓഫ് മൈ ലൈഫ് കാഴ്ചയും കേൾവിയുമില്ലാതിരുന്നിട്ടും ജീവിതംകൊണ്ട് അമ്പരപ്പിച്ച ഹെലൻ കെല്ലറുടെ ആത്മകഥയാണ് 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്'. പരിമിതികളെ മനക്കരുത്തുകൊണ്ട് മറികടന്ന ഹെലൻ കെല്ലറുടെ ജീവിതം എല്ലാവർക്കും മാതൃകയാണ്. സൈലന്റ് സ്പ്രിങ് പരിസ്ഥിതിവിഷയങ്ങളിൽ കൃത്യമായ അവബോധമുണ്ടാകേണ്ടത് നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. അമേരിക്കൻ ഐക്യനാടുകളിൽ വർഷങ്ങളായുള്ള കീടനാശിനിപ്രയോഗംമൂലം ചത്തൊടുങ്ങിയ പക്ഷിവർഗങ്ങളുണ്ട്. ഇതിനെക്കുറിച്ചാണ് റെയ്ചൽ കാഴ്‌സൺ തന്റെ 'നിശ്ശബ്ദവസന്തം' എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. പ്രകൃതിയെക്കുറിച്ച് ഒരുൾക്കാഴ്ചയുണ്ടാകാൻ ഈ കൃതി സഹായിക്കും. Content Highlights: Guidance on moral values, history, and environmental awareness through literature., Focus on books suitable for students and lifelong learners. Published: 23 Apr 2026, 03:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുസ്തകത്തെ സ്നേഹിക്കാം: ഏപ്രിൽ 23, ലോകപുസ്തകദിനം
M
MathrubhumiSource Link
17 days ago