പുസ്തകബാധ്യതയിൽ വലഞ്ഞ് എം.എൽ.എ.മാർ; 25 എം.എൽ.എ.മാർക്ക് നോട്ടീസ്

പുസ്തകബാധ്യതയിൽ വലഞ്ഞ് എം.എൽ.എ.മാർ; 25 എം.എൽ.എ.മാർക്ക് നോട്ടീസ്

M
MathrubhumiSource Link
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് തേടിയിറങ്ങിയപ്പോഴാണ് പുസ്തകം ബാധ്യതയായത് കുറെ എം.എൽ.എ.മാർ അറിയുന്നത്. വാങ്ങി വിതരണംചെയ്ത പുസ്തകത്തിന്റെ കണക്ക് തീർക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസയച്ചത് 25-ഓളം എം.എൽ.എ.മാർക്ക്. To advertise here, സിറ്റിങ് എം.എൽ.എ.മാർക്ക് നിയമസഭയിൽനിന്നുള്ള ബാധ്യതാരഹിത സർട്ടിഫിക്കറ്റ് അനിവാര്യമായതിനാൽ കണക്കുതീർത്തേ പറ്റൂ എന്ന കാർക്കശ്യത്തിലാണ് മത്സരം മുന്നിലില്ലാത്ത സ്പീക്കർ എ.എൻ. ഷംസീർ. എം.എൽ.എ.മാരുടെ വികസനഫണ്ടിൽനിന്ന് വർഷം മൂന്നുലക്ഷം രൂപയുടെ പുസ്തകങ്ങൾവാങ്ങി മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും ഗ്രന്ഥശാലകൾക്കുമൊക്കെ വിതരണംചെയ്യാം. നിയമസഭാ പുസ്തകോത്സവത്തിൽനിന്നാണ് ഇവ വാങ്ങേണ്ടത്. എം.എൽ.എ.മാരിൽ ഭൂരിപക്ഷവും ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്ഥാപനവും എം.എൽ.എ. നൽകിയ പുസ്തകങ്ങളുടെ പട്ടിക നൽകണം. അത് നിയമസഭയിൽ അറിയിക്കുകയും വേണം. പലർക്കും ഇതിന് സാധിച്ചിട്ടില്ല. പല സ്ഥാപനങ്ങളും പല വകുപ്പുകളുടെ കീഴിലാണ്. അതിനാൽ ഔദ്യോഗിക രേഖകൾ കിട്ടാൻ കാലതാമസം സ്വാഭാവികം. ഇതിന് ഉദ്യോഗസ്ഥരും സഹകരിക്കണം. നാമനിർദേശപത്രിക നൽകാൻ ഏതാനും ദിവസങ്ങൾമാത്രം ശേഷിക്കവേ, പലർക്കും ഈ ബാധ്യത ഇതുവരെ തീർക്കാനായിട്ടില്ല. കണക്ക് ശേഖരിക്കാനുള്ള നടപടികൾ തിരക്കിട്ട് നടക്കുകയാണ്. Content Highlights: 25 Kerala MLAs received notices over unverified book fund accounts., Liability-free certificate is mandatory for filing election nominations Published: 18 Mar 2026, 07:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുസ്തകബാധ്യതയിൽ വലഞ്ഞ് എം.എൽ.എ.മാർ; 25 എം.എൽ.എ.മാർക്ക് നോട്… | Boolokam