പൂട്ടാൻ നീക്കമെന്ന് പ്രതിപക്ഷം; അറിഞ്ഞിട്ടില്ലെന്ന് ഭരണപക്ഷം

പൂട്ടാൻ നീക്കമെന്ന് പ്രതിപക്ഷം; അറിഞ്ഞിട്ടില്ലെന്ന് ഭരണപക്ഷം

കുമ്പഴയിലെ നഗരസഭാ സോണൽ ഓഫീസ് To advertise here, പത്തനംതിട്ട : കുമ്പഴയിലെ നഗരസഭ സോണൽ ഓഫീസ് നിർത്താനുള്ള നീക്കമെന്ന് പ്രതിപക്ഷ ആരോപണം. ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും തീരുമാനിച്ചിട്ടില്ലെന്നും ഭരണപക്ഷം. നഗരസഭയിലെ എല്ലാ സേവനങ്ങളും ഉപനഗരമായ കുമ്പഴയിൽ ലഭ്യമാക്കുന്നതിനുവേണ്ടി 2024 നവംബർ ഒന്നിനാണ് സോണൽ ഓഫീസ് തുറന്നത്. നഗരസഭാ സെക്രട്ടറിയുടെ ചുമതലകൂടി നിർവഹിക്കാൻ കഴിയുന്ന സൂപ്രണ്ടിന്റെ ചുമതലയിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. റവന്യൂ ഇൻസ്പെക്‌ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ബിൽ കളക്ട‌ർ, ക്ലാർക്ക്, കാഷ്യർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. മുതിർന്ന പൗരന്മാർ, അംഗപരിമിതർ എന്നിവർക്ക് സേവനങ്ങൾക്കായി വേഗത്തിൽ ആശ്രയിക്കാൻ കഴിയുന്ന ഓഫീസ് ആയിരുന്നു കുമ്പഴയിലേത്. നഗരത്തിലെ പകുതിയോളം ജനങ്ങൾ കഴിയുന്ന വാർഡുകളുടെ ആവശ്യങ്ങളാണ് സോണൽ ഓഫീസ് നിർവഹിച്ചിരുന്നത്. പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചെന്നും ഇപ്പോൾ രണ്ട് ഉദ്യോഗസ്ഥർമാത്രമാണ് ഓഫീസിൽ ജോലിചെയ്യുന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. Published: 22 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൂട്ടാൻ നീക്കമെന്ന് പ്രതിപക്ഷം; അറിഞ്ഞിട്ടില്ലെന്ന് ഭരണപക്ഷ… | Boolokam