ചെറുവത്തൂർ : ഉത്തരദേശത്ത് വസന്തോത്സവ വരവറിയിച്ച് നാരായണ ശീലുകൾ പാടിയാടി കളിച്ചുതുടങ്ങി. പൂരോത്സവത്തിന് മുന്നോടിയായി അപൂർവമായി നടന്നുവരുന്ന ചങ്ങാത്തം ചോദിക്കൽ ചടങ്ങ് മയ്യിച്ച-വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്ര പരിധിയിലെ ഇരുകരകളിലും നടന്നു. പുലർച്ചെ പൂരക്കളി പന്തലിൽ നിന്നും പുറപ്പെട്ട വാല്യക്കാർ മയ്യിച്ച-വെങ്ങാട്ട് ഇരുകരകളിലേയും ആയിരത്തോളം വരുന്ന വീടുകളിലെത്തി പൂരോത്സവ വരവറിയിച്ച് വൈകീട്ടോടെയാണ് കളിപ്പന്തലിൽ തിരിച്ചെത്തിയത്. To advertise here, കഴിഞ്ഞദിവസം പന്തലിൽ പൊന്നുവെക്കൽ ദിവസം തിരഞ്ഞെടുത്ത സംഘത്തലവൻ കാട്ടുതലയിലെ പി.പി. പ്രജീഷിന്റെ നേതൃത്വത്തിലാണ് 50-ലേറേ വാല്യക്കാർ തോടും പുഴയും താണ്ടി ചങ്ങാത്തം ചോദിക്കാനെത്തിയത്. വീടുകളിെത്തിയ വാല്യക്കാരെ വിവിധതരം വിഭവങ്ങൾ നൽകി സ്വീകരിച്ചു. മീനമാസത്തിലെ കാർത്തികനാൾ തൊട്ടാണ് ഉത്തരദേശത്തെ വസന്തോത്സവമായ പൂരോത്സവത്തിന് തുടക്കമാവുക. കഴകം കയറിയ ശേഷം ക്ഷേത്രങ്ങളിലും കാവുകളിലും വിദ്വൽസദസ്സുളാകുന്ന മറുത്തുകളി അരങ്ങേറും. പൂരംനാളിൽ പൂരംകുളിക്കൽ ചടങ്ങോടെ പൂരോത്സവം സമാപിക്കും. Published: 19 Mar 2026, 04:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൂരം വരവായി; ചങ്ങാത്തം ചോദിക്കാൻ വാല്യക്കാരെത്തി
M
MathrubhumiSource Link
about 2 months ago