പൂരംനഗരിയിൽ പുസ്തകപ്പൂരം

പൂരംനഗരിയിൽ പുസ്തകപ്പൂരം

M
MathrubhumiSource Link
അങ്ങാടിപ്പുറം : വള്ളുവനാടൻ സാംസ്കാരികവേദിയുടെ പുസ്തകോത്സവം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ ഉദ്ഘാടനംചെയ്തു. മേയ് മൂന്നിന് നടക്കുന്ന നന്തനാർ സാഹിത്യപുരസ്കാരച്ചടങ്ങിന്റെ പ്രചാരണാർത്ഥമാണ് പൂരനഗരിയിലെ ശേഷു അയ്യർ ഹാളിൽ പുസ്തകപ്പൂരം. നന്തനാർ, ചെറുകാട്, പൂന്താനം തുടങ്ങിയവരുടെ പുസ്തകങ്ങൾക്ക് പുറമേ കേരളത്തിലെ പ്രധാന പ്രസാധകരുടെയും വള്ളുവനാടൻ എഴുത്തുകാരുടെയും പുസ്തകങ്ങൾ ലഭ്യമാണ്. To advertise here, വള്ളുവനാടൻ സാംസ്കാരികവേദി ചെയർമാൻ അഡ്വ. പി.എ. നിഷാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ. എൻ.പി. വിജയകൃഷ്ണൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ചെയർപെർസൺ അഡ്വ. നജ്മ തബ്ഷീറ, വാർഡംഗം യു. രവി, അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി സുഹാസ്‌ലാൽ, പി.സി. അരവിന്ദൻ, പി. സുധാകരൻ, സതീശൻ ആവള, സജിത്ത് പെരിന്തൽമണ്ണ, പുസ്തകപ്പൂരം കൺവീനർ അഭിജിത്ത്, സന ഷെറിൻ തുടങ്ങിയവർ സംസാരിച്ചു. Published: 28 Mar 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൂരംനഗരിയിൽ പുസ്തകപ്പൂരം — Mathrubhumi | Boolokam | Boolokam